അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കോവിഡ് 19എന്ന വിപത്ത്
കോവിഡ് -19 എന്ന വിപത്ത്
നമ്മുടെ ഓർമ്മ വച്ച നാൾ തൊട്ട് ഇന്നുവരെയുള്ള കാലഘട്ടത്തിൽ ഇല്ലാത്ത അനുഭവമാണ് ഇപ്പോൾ നമ്മൾ നേരിടേണ്ടി വരുന്ന കോവിഡ് - 19. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്രം അപഗ്രഹിച്ചാൽ ഒരു പക്ഷേ അന്നത്തെ സമൂഹം ഇത്തരത്തിലുള്ള പരീക്ഷണ കാലത്തിലൂടെ കടന്നുപോയിട്ടുണ്ടാവാം.കോവിഡ് - 19 എന്ന മഹാമാരി ഈ തലമുറയെ സംബന്ധിച്ച് ഒരു വലിയ വിപത്താണ്. ഈ രോഗത്തെ വളരെ ഗൗരവത്തോടെയും സൂക്ഷ്മതയോടും മാത്രമേ നമ്മുക്ക് കാണാൻ കഴിയൂ. ഈ രോഗം നമ്മുടെ സമൂഹത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ഒരു രോഗമാണ്. ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നമ്മൾ സാമൂഹ്യ അകലം പാലിക്കുകയും നമ്മുടെ കൈകൾ വൃത്തിയായി സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുനശീകരണം ചെയ്യേണ്ടതാണ്. ശുചിത്വം പാലിക്കുകയും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുകയും ചെയ്യണം. ഈ രോഗം ഒരാൾക്ക് പിടിപെട്ടാൽ അദ്ദേഹം സ്വന്തമായി നിയന്ത്രിക്കുകയും ആൾക്കൂട്ടങ്ങളിൽ നിന്നും അകലം പാലിക്കുകയും എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയും ചെയ്യുക. WHO യുടെ നിർദ്ദേശങ്ങൾ അതേപടി പാലിക്കുകയും ഇതിന്റെ പരിശോധനയ്ക്കു വിധേയപ്പെടേണ്ടതുമാണ്. നമ്മുടെ കൊച്ചു കേരളത്തിൽ വരെ ഈ മഹാമാരി പടർന്ന് പിടിച്ചിരിക്കുകയാണ്. നമ്മുടെ സ്കൂളുകളും കോളേജുകളും എല്ലാം അടച്ചിരിക്കുകയാണ്. നമ്മുടെ രാജ്യം വളരെ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ രോഗം കാരണം നമ്മുടെ രാജ്യം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ തുടർന്ന് എല്ലാ മേഖലകളും അടച്ചുപൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് ഈ മഹാമാരി കാരണം എല്ലാ മേഖലയിലും കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. നമ്മുടെ ഭരണാധികാരികൾ നിർബന്ധിതരായി W.H.O യുടെ നിർദ്ദേശങ്ങളും മറ്റും കർശനമായി പാലിച്ചിലെങ്കിൽ വലിയ വിപത്തായിരിക്കും ഫലം. ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ സഹായിക്കാൻ കഴിയാത്ത രീതിയിൽ ഈ മഹാമാരി പിടിച്ചിരിക്കുകയാണ്. ചൈനയിലെ ഒരു ചെറിയ സിറ്റിയായ വുഹാനിൽ നിന്ന് ആരംഭിച്ച് നമ്മുടെ കൊച്ചു കേരളത്തിൽ വരെ ഈ മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. ഈ രോഗത്തിന് പ്രതിരോധ വാക്സിൻ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. കൃതമായി പറഞ്ഞാൽ ഒരു രോഗി അല്ലെങ്കിൽ വ്യക്തി സമൂഹത്തിന്റെയും കൂടി ജീവൻ നിലനിർത്തേണ്ടത് അത്യവശ്യമാണ്. നമ്മൾ പുറത്തിറങ്ങാതെ ഇരിക്കുകയാണ് ഇതിന്റെ പ്രതിവിധി. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പ്രാധാന്യം വഹിക്കുന്ന ഒരു വലിയ വിഭാഗമാണ് പ്രവാസികൾ. അവരും വിദേശങ്ങള പേടിച്ചു വിറങ്ങലിച്ച് കഴിയുന്ന അവസ്ഥയിലാണ്. അവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എല്ലാവിധ സഹായ സജ്ജീകരണങ്ങളും അവർ ഇതുവരെക്കും എടുത്തു കഴിഞ്ഞു.ചുരുക്കത്തിൽ ഈ രോഗത്തെ നിസ്സാരമായ കാണാതെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച് നമ്മുക്ക് ഒരോരുത്തർക്കും സ്വയം നിയന്ത്രിക്കാം. ജഗദീശ്വരൻ നമ്മുക്ക് ഈ വിപത്തിൽ നിന്ന് രക്ഷ തരുമാറാകട്ടെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം