സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ കടമ
എന്റെ കടമ
ലോകം ഇന്ന് വലിയ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. പണക്കാരനെന്നോ - പാവപ്പെട്ടവനെന്നോ, വ്യത്യാസമില്ലാതെ അറിവുള്ളവനെന്നോ, കുറഞ്ഞവനെന്നോ വ്യത്യാസമില്ലാതെ, എല്ലാവരും സ്വന്തം വാസസ്ഥലത്ത് ഏകാകിയായ അവസ്ഥ ലോക ചരിത്രത്തിൽ ഒരു പക്ഷേ ഇത് ആദ്യമാകാം. ഇനി എന്നാണ് ലോകം പഴയതു പോലെ ചലിച്ചു തുടങ്ങുകയെന്നോ, ജീവിതം തടസ്സമില്ലാതെ ആസ്വദിക്കാൻ സാധിക്കുകയെന്നോ ആർക്കും അറിയില്ല. അതിനെക്കുറിച്ചുള്ള ആലോചനയാണ് പരിസ്ഥിതിയെ സംരക്ഷി ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നാം മറ്റ് സംസ്ഥാനങ്ങളെക്കാൾ മുമ്പിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൽ നാം പിന്നിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം നോക്കുന്ന മലയാളി രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും നാം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ആശ്രയിക്കുന്നവർക്കാണ് പ്രത്യക്ഷത്തിൽ പരിസ്ഥിതി നാശം പ്രകടമാവുന്നതെങ്കിലും എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് പരിസ്ഥിതി പ്രശ്നം. മാതാ ഭൂമിപുത്രോ ഹം പൃഥ്വി വാ (ഭൂമി എന്റെ അമ്മയാണ്. ഞാൻ മകനും) എന്ന വേദദർശനം ഭൂമിയെ, പ്രകൃതിയെ അമ്മയായിക്കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. ചെടികളും മരങ്ങളും നട്ട് പരിപാലിക്കുന്നതിലൂടെ പ്രകൃതിയെ നമ്മുക്കു സംരക്ഷിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങളും രാസവള ഉപയോഗങ്ങളും ഫാക്ടറി മാലിന്യങ്ങളും ഒഴിവാക്കിക്കൊണ്ട് പ്രകൃതിയായ അമ്മയ്ക്ക് സംരക്ഷണമേകാം. പരിസ്ഥിതി സംരക്ഷണത്തിലൂടെ വ്യക്തിശുചിത്വത്തിലേക്കും സമൂഹ ശുചിത്വത്തിലേയ്ക്കും നാം മുന്നേറുമ്പോൾ കൊറോണ പോലുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാം. ഗവൺമെന്റിന്റെ നിർദ്ദേശങ്ങളും ആരോഗ്യ പ്രവർത്തകരുടെ ഉപദേശങ്ങളും അനുസരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനും രോഗപ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കാനും സാധിക്കണം. "Stay home be safe"
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം