ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

മണ്ണ്, ജലം, വായു എന്നിവ അമൂല്യമായ പ്രകൃതിവിഭവങ്ങളാണ്. ഇവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പഴയ തലമുറ ഉയർന്ന പാരിസ്ഥിതികാവബോധം നിലനിർത്തിയിരുന്നു. എന്നാൽ ഇന്ന് ഉയർന്ന തോതിലുള്ള പ്രകൃതി ചൂഷണമാണ് നടക്കുന്നത്.

കേരളം ഒരു ദിവസം പുറത്തുവിടുന്നത് പതിനായിരം ടൺ ഖരമാലിന്യമാണ്. ഏതെങ്കിലും തരത്തിൽ സംസ്കരിക്കപ്പെടുന്നത് 5000 ടൺ മാത്രം.ബാക്കി വരുന്നവ അങ്ങോളം ഇങ്ങോളം ചിതറികിടക്കുന്നു. ഏതു നിമിഷവും പൊട്ടിപുറപ്പെട്ടേക്കാവുന്ന പല പകർ ച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. മാലിന്യസംസ്കരണത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു.ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് മാലിന്യസംസ്കരണം ഫലപ്രദമാ‌‌‌‌‌യി ‌നടത്തുന്നതിന് ഓരോ വിദ്യാർത്ഥിയും നേതൃത്വം കൊടുക്കേണ്ടതാണ്.

പ്രകൃതിയിൽ നിന്ന് വല്ലാതെ അകന്നുപോകുന്നതാണ് വികസനം എന്ന ഒരു തെറ്റായ ബോധം നമുക്കുണ്ട്. അത് മാറ്റണം. പാരിസ്ഥിതികമാറ്റങ്ങൾ ദുരന്തങ്ങളല്ല. അവ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് അവ ദുരന്തങ്ങളായി മാറുന്നത്. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിച്ചാൽ മാത്രമേ പ്രകൃതി സംരക്ഷണം സാധ്യമാകൂ.

“എല്ലാ മനുഷ്യരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്ക് കഴിയും പക്ഷെ ആർത്തി ശമിപ്പിക്കാനാവില്ല" എന്ന ഗാന്ധിജിയുയെ വാക്കുകൾ നമുക്ക് ഓർക്കാം. പ്രകൃതിയില്ലാതെ മനുഷ്യരില്ല. മണ്ണും മരവും മൃഗങ്ങളും വായുവും വെള്ളവും അടങ്ങുന്ന ഇവിടുത്തെ എല്ലാ പ്രകൃതി വിഭവങ്ങളുടേയും സംരക്ഷകരാകണം നാം ഓരോരുത്തരും.

നൈതൽ എ
9 ഡി ഗവ.എച്ച് എസ്സ് എസ്സ് ,ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം