എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ 'കൊറോണ' ലോകത്തിലെ മറ്റൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
'കൊറോണ' ലോകത്തിലെ മറ്റൊരു മഹാമാരി

മുമ്പൊരിക്കലും ഇല്ലാത്ത സാഹചര്യമാണ് കോവിഡ് 19 മൂലം ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികൾ മാനവരാശിക്ക് പുതുമയുള്ളതല്ല. എന്നാൽ ഇതുപോലെ അതിരൂക്ഷമായൊരു വൈറസ് വ്യാപനം ലോകത്താദ്യമായാണ്. ലോകമെമ്പാടും ഇന്ന് രോഗത്തോട് പൊരുതുന്നവരെയും രോഗം മൂലം മരിച്ചവരെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും നമുക്ക് വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കി സേവനം ചെയ്തു കൊണ്ടിരിക്കുന്ന എല്ലാവരെയും ഞാൻ ഇപ്പോൾ സ്മരിക്കുന്നു. കോറോണയെ പറ്റി എല്ലാവരും നല്ല ബോധവാന്മാർ ആയിരിക്കുമെന്ന് കരുതുന്നു. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസ് ആണ് കൊറോണ. മനുഷ്യരിൽ ജലദോഷപ്പനി മുതൽ മറ്റു മാരക രോഗങ്ങൾക്കു വരെ ഇത് കാരണമാവാം. ഈ വൈറസിന് ഇന്നുവരെ പ്രതിരോധ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. പല ശാസ്ത്രജ്ഞരും ഇതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനായിരുന്നു പ്രഭവകേന്ദ്രം. എന്നാൽ ഇന്ന് ലോകത്തിലെ ഏകദേശ ഭൂഖണ്ഡങ്ങളെയും പിടികൂടിയിരിക്കുകയാണ് ഈ വൈറസ്. ഇറ്റലി, സ്പെയിൻ, അമേരിക്ക പോലെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളാണ് വൈറസ് വ്യാപനത്തിലും മരണനിരക്കിലും മുൻപന്തിയിൽ നിൽക്കുന്നത്. ഇതുവരെ ഇവർക്കൊന്നും കോറോണയെ പിടിച്ചുകെട്ടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ചൈന, ജപ്പാൻ, ദക്ഷിണകൊറിയ ഈ രാജ്യമൊക്കെ അല്പമെങ്കിലും കോറോണയെ പിടിച്ചുകെട്ടിയിട്ടുണ്ട്. കരണമെന്തെന്നാൽ ലോക്കഡോൺ ആദ്യമേ നടപ്പാക്കിയത് കൊണ്ട് വൈറസ് വ്യാപനം ഒരു പരിധിവരെ തടയാൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി മാസത്തിൽ വുഹാനിൽ നിന്നെത്തിയ 3 വിദ്യാർത്ഥികൾക്കാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിതീകരിച്ചത്. അവരൊക്കെ കേരളത്തിൽ തൃശ്ശൂരിൽ നിന്നുള്ളവരായിരുന്നു. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തത് കർണാടകയിൽ നിന്നായിരുന്നു. നമ്മൾ ചിന്തിക്കേണ്ടത് എന്തെന്ന് വെച്ചാൽ സാമൂഹിക അകലമാണ് ഈ വൈറസിൽ നിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗം. ലോകാരോഗ്യ സംഘടന (WHO) കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. Covid 19 ന്റെ മുഴുവൻ പേര് Coronavirus Desease 2019 എന്നാണ്. ചുമ, പനി, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് പ്രധാനലക്ഷണങ്ങൾ. എന്നാൽ ചിലർക്ക് ഇവയൊന്നും ഇല്ലാതെ തന്നെയും രോഗം സ്ഥിതീകരിക്കുന്നുണ്ട്. കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന കരുതൽ നടപടികൾ ആണ് ജനങ്ങൾക് ആശ്വാസമേകുന്നത്. കേരളം ഇപ്പോഴും മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിൽ എത്തിയിട്ടില്ല എന്നത് മറ്റൊരു ആശ്വാസകരമായ കാര്യമാണ്. നമ്മുടെ കേരളത്തിന്റെ പ്രയത്നങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന എടുത്തു പറയുന്നു. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കുക. എല്ലാ നിർദേശങ്ങളും പാലിക്കുക. ഒന്നിച്ചു നിന്ന് നേരിടാം.. നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം...

മുഹമ്മദ്‌ റാഷിദ്‌ . കെ
VI B എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം