ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ വേർപാടിന്റ വിലാപം
വേർപാടിന്റ വിലാപം
[3:14 PM, 4/26/2020] Leela Tr H.m: ഇൻഡോനേഷ്യയിലെ ജക്കാർത്ത എന്ന നഗരത്തിലെ ജനങ്ങൾ വളരെ സന്തോഷപൂർവ്വം ജീവിച്ചുപോന്നു. അവിടെ അലി എന്ന് പേരുള്ള ഒരു ഡോക്ടറും അദ്ദേഹത്തിൻറെ ഗർഭിണിയായ ഭാര്യയും രണ്ടു മക്കളും താമസ്സിച്ചിരുന്നു. അങ്ങനെയിരിക്കെ കൊറോണ എന്ന ഒരു മാരകമായ വൈറസ് പകർച്ചവ്യാധി ചൈനയിലെ ജനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു എന്ന കാര്യം ഡോക്ടർ അലി അറിഞ്ഞിരുന്നു . ദിവസങ്ങൾ കടന്നുപോയി കോവിഡ് 19 പലയിടങ്ങളിലും പകർന്നു വരുന്നു. സ്കൂളുകളെല്ലാം താൽക്കാലികമായി അടച്ചു , പൊതുആവശ്യങ്ങൾക്ക് ഒഴികെയുള്ള എല്ലാ കടകളും സ്ഥാപനങ്ങളും പൂട്ടി.കാര്യങ്ങളുടെ പോക്ക് അത്ര ശരിയല്ല എന്നും , ഇത് ലോകമെമ്പാടും പകരുന്ന ഒരു തരം വൈറസ് ആണെന്നും, ഇതിൻറെ കാര്യഗൗരവങ്ങളെപ്പറ്റിയും ഡോക്ടർ അലി തന്റെ കുടുംബവുമായി പങ്കുവെച്ചു . കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ജക്കാർത്തയിലും കൊറോണ വ്യാപിച്ചു കഴിഞ്ഞിരുന്നു തന്റെ ഭാര്യ ഗർഭിണിയായതിനെതുടർന്ന് ഭാര്യയോടൊപ്പം സമയം ചിലവഴിക്കാൻ ആയി ഡോക്ടർ അലി ലീവിന് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു. സ്കൂൾ അടച്ചു , ഇനി പിതാവിനൊപ്പം സമയം ചിലവഴിക്കാമല്ലോ എന്നോർത്ത് ഇരുന്ന കുട്ടികളുടെ സന്തോഷത്തെ തട്ടിത്തെറിപ്പിച്ച് തങ്ങളുടെ പിതാവിൻറെ ഫോണിലേക്ക് ഒരു കോൾ വന്നു . ഇളയകുട്ടി പിതാവിന് ഫോൺ നൽകി. ഫോൺ വെച്ച ശേഷം തങ്ങളുടെ പിതാവ് ധൃതിയോടെ കോട്ടും മാസ്കും ധരിച്ച് പുറത്തിറങ്ങുന്ന കണ്ട അവർ പിതാവിനോട് കാര്യം തിരക്കി . അലി പറഞ്ഞു: മക്കളെ, വാപ്പ ഇപ്പോൾ വരാം . ആശുപത്രിയിൽ നിന്നും ഫോൺ വന്നു .അവിടെ വാപ്പിച്ചീനേം കാത്തു കുറേ രോഗികൾ വന്നിട്ടുണ്ട് . ഇതുംപറഞ്ഞു അലി പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് പോയി. റോഡിൽ ഒരു ഇലയനക്കം ഇല്ല . ഓരോ മുക്കിലും മൂലയിലും എല്ലാം പോലീസുകാർ തന്റെ ലാത്തിയുമായി നിൽപ്പുണ്ട്. ആശുപത്രിയിലെത്തിയപ്പോൾ ആംബുലൻസ് നിരന്നു കിടക്കുന്നു . അകത്തു കയറിയപ്പോൾ അവിടെ റിപ്പോർട്ട് ചെയ്ത കുറച്ച് രോഗികളുടെ ഒരു വാർഡ് അലി കണ്ടു . അതെല്ലാം കൊറോണ പോസിറ്റീവ് ആയ രോഗികൾ ആയിരുന്നു . മറ്റൊരു വാർഡിൽ കോറൻറീനു വിധേയരായ കുറച്ച് ആളുകൾ. ഇവിടെ അലിയുടെ ഡ്യൂട്ടി കൊറോണ വാർഡിലാണ് . ഓരോ ദിവസം കടക്കും തോറും രോഗികളുടെ എണ്ണം കൂടിവരുന്നു . അലി തന്റെ ഡ്യൂട്ടി നല്ലപോലെ ചെയ്തു വന്നു. കൊറോണാ വാർഡിലായിരുന്നതിനാൽ ഫുൾ കവർ ചെയ്ത വസ്ത്രങ്ങളായിരുന്നു അലി ധരിച്ചിരുന്നത് . അലിയെപോലെ ഒട്ടനവധി ഡോക്ടർമാർ ആശുപത്രിയിൽ രോഗികളെ ഭേദം ആക്കുന്നതിനായി മല്ലിടുകയാണ് . അവർ 24 മണിക്കൂറുകളും റെസ്റ്റ് ഇല്ലാതെ പരിശ്രമിച്ചുകൊണ്ടിരുന്നു.. തൻറെ ഗർഭിണിയായ ഭാര്യയെയും രണ്ടു കുട്ടികളെയും പിരിഞ്ഞിരിക്കുന്നതിൽ അലിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. എന്നാൽ ആ വിഷമങ്ങൾ ഒന്നും കാണിക്കാതെ ഒരു ഡോക്ടർക്ക് രോഗികളോടുള്ള കടമ ഡോക്ടർ അലി ഭംഗിയായി നിർവഹിച്ചു വന്നു...ഇടയ്ക്കിടെ കുട്ടികളുടെ ഫോൺ വരും, അവർ അലിയോട് ചോദിക്കും : "വാപ്പാ , ഞങ്ങളോട് കളിക്കാൻ വാപ്പിച്ചിക്ക് ഇഷ്ടമല്ലേ ? അതാണോ ആശുപത്രിയിൽ നിന്നും വരാത്തത്?. മക്കളുടെ ചോദ്യങ്ങൾക്കു മുമ്പിൽ അലിക്ക് ഒന്നും പറയാനായില്ലായിരുന്നു " വാപ്പ ഉടൻ വരും, മക്കൾ രണ്ടു പേരും ഉറങ്ങിക്കോട്ടോ " അതു മാത്രം പറഞ്ഞ് അലി ഫോൺ കട്ട് ചെയ്തു . അലി തൻറെ എല്ലാ സങ്കടവും ഉള്ളിൽ നിറച്ചു . കണ്ണിൽ നിന്നും താൻ പോലുമറിയാതെ ഒഴുകിയിറങ്ങിയ കണ്ണീർത്തുള്ളികൾ അലിയുടെ മാസ്കിലേക്ക് വന്നു വീഴുന്നുണ്ടായിരുന്നു. ആ മാസ്ക് നനഞ്ഞു തുടങ്ങിയപ്പോഴാണ് അലിയെ സ്റ്റാഫ് വന്ന് വിളിക്കുന്നത് തൻറെ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഒപ്പം കളിച്ചു രസിക്കേണ്ട ആ വിലയേറിയ സമയം ഡോക്ടർ അലി തന്റെ ആശുപത്രിയിൽ ചിലവഴിച്ചു കൊണ്ട് നാളുകൾ നീങ്ങി . ദിവസങ്ങൾ അതിവേഗം തന്നെ നീങ്ങിക്കൊണ്ടിരുന്നു , രോഗികളുടെ എണ്ണവും അലിയുടെ കഷ്ടതയും കൂടിക്കൂടിവന്നു .എങ്കിലും അലി തന്റെ ' ജോലിയിൽ നിന്നും പിന്മാറിയിരുന്നില്ല . പരിശോധനയ്ക്കിടയിൽ തൻറെ കുടുംബത്തെ കാണണം എന്ന് അദ്ദേഹത്തിന് തോന്നി. പെട്ടെന്ന് തന്നെ കിട്ടിയ ഇടവേളയിൽ തൻറെ വീടിനു വെളിയിൽ വന്നു നിന്ന് ഭാര്യയെ ഫോണിൽ വിളിച്ചു പറഞ്ഞു: " നീ കുട്ടികളെയും കൂട്ടി വെളിയിൽ ഇറങ്ങി നിൽക്കൂ , ഞാൻ ഗേറ്റിനു പുറത്തു നിൽപ്പുണ്ട് " ഇതു കേട്ട ഉടൻ തന്നെ ഭാര്യ കുട്ടികളെയും കൂട്ടി വെളിയിലിറങ്ങി.അകത്തേക്ക് കയറാൻ തൻറെ ഭാര്യ ആവശ്യപ്പെട്ടെങ്കിലും തൻറെ കുടുംബത്തിൻറെ സേഫ്റ്റിക്കു വേണ്ടി അത് നിരസിച്ച് അദ്ദേഹം തിരിച്ചു മടങ്ങുകയായിരുന്നു . അതിനുശേഷം ഇടയ്ക്കിടെ തൻറെ വീടിൻറെ മുമ്പിൽ വന്നു ഭാര്യയെയും മക്കളെയും കാണുമായിരുന്നു അലി . അങ്ങനെ ഇരിക്കെ ഒരു ദിവസം അലി പതിവുപോലെ അവരെ കാണാനെത്തി . ഒരു മൈൽ ദൂരെ തൻറെ പിഞ്ചുകുഞ്ഞുങ്ങളെയും ഗർഭിണിയായ തന്റെ ഭാര്യയെയും. ഒന്ന് കെട്ടി പുണരാനോ , ആ പിഞ്ചോമന കൈകളിൽ ഒരു ഉമ്മ കൊടുക്കാനോ , അവരെ ഒന്ന് വാരിയെടുത്തു ആശ്വസിപ്പിക്കാൻ പോലും ആകാതെ , അവരെ ഒന്ന് സ്പർശിക്കാൻ പോലുമാകാതെ അലി ഗേറ്റിനു വെളിയിൽ നിന്ന് അവരെ കുറച്ചുനേരം കൺകുളിർക്കെ കണ്ടു . തൻറെ കുട്ടികൾ തന്നെ അരികിലേക്ക് വിളിച്ചപ്പോൾ അയാൾ പോലുമറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകാം.... , കുറച്ച് ദിവസങ്ങൾക്കുള്ളിൽ അലിക്ക് എന്തോ ഒരു ക്ഷീണം പോലെ തോന്നി . പിന്നീട് അത് വിട്ടുമാറാത്ത പനിയുടെ രൂപത്തിൽ ആയി . അത് പതുക്കെ അലിയുടെ ശ്വാസനാളത്തിലേക്ക് വ്യാപിച്ച് അലിക്ക് ശ്വാസം വിടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു . അതിനുശേഷം ഡോക്ടർ അലിയെ പരിശോധനക്ക് വിധേയനാക്കുകയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഡോക്ടർ അലിയിൽ കൊറോണ സ്ഥിരീകരിച്ചതായി കണ്ടെത്തുകയും ചെയ്തു..രോഗികളെ പരിപാലിക്കുന്നതിന് ഇടയിലെവിടെയോ തനിക്ക് പറ്റിയ വീഴ്ചയിൽ ഡോക്ടർ അലിക്ക് കോവിഡ് 19 പോസിറ്റിവ് ആയി എന്ന സങ്കട വാർത്ത ആശുപത്രിയിലാകെ പടർന്നു ഇതറിഞ്ഞ് ഏറ്റവുമധികം വിഷമിച്ചത് , അന്ന് താൻ കുടുംബത്തെ കാണാൻ പോയത് തന്റെ അന്തിമ യാത്രയായിരുന്നുവല്ലോ എന്നോർത്ത് ആയിരുന്നു..കുട്ടികൾക്ക് തങ്ങളുടെ വാപ്പ എവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ അലിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു . അലി തൻറെ കുടുംബത്തെ ഓർത്ത് വിഷമിക്കുന്നുണ്ടായിരുന്നു . അന്ന് അവസാനമായി തന്റെ കുട്ടികളെ കാണുമ്പോൾ അവർ തന്നെ അരികിലേക്ക് വിളിച്ചതും അതിനു കഴിയാതെ താൻ അവിടെ നിന്നതും അലി ഓർക്കുന്നു . എൻറെ കുട്ടികൾ ഇന്ന് അവിടെ അവരുടെ വാപ്പയെയും കാത്തിരിപ്പായിരിക്കുല്ലേ.... "അലി അറിയാതെ പറഞ്ഞു പോയി അദ്ദേഹം വല്ലാതെ വിഷമത്തിലായി ഇനി എൻറെ കുട്ടികളെ കാണാൻ കഴിയുമോ?? എൻറെ ഗർഭിണിയായ ഭാര്യയെ, പിറക്കാൻ പോകുന്ന കുഞ്ഞിനെ ഒരു നോക്ക് കാണാൻ കഴിയുമോ?? എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു അതിനായ് പ്രാർത്ഥിച്ചു പക്ഷേ. ...തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിന് രോഗം മൂർച്ഛിക്കുകയും അദ്ദേഹത്തെ Icuവിലേക്ക് മാറ്റുകയും ചെയ്തു . ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹത്തിന് അറിയാമായിരുന്നു , ഇനി താൻ രക്ഷപ്പെടില്ല എന്ന് . അദ്ദേഹം കണ്ണടയ്ക്കുമ്പോൾ ഇരുട്ടിനൊപ്പം അദ്ദേഹത്തിൻറെ കുട്ടികളുടെ ദയനീയമായ വിളി അദ്ദേഹത്തിൻറെ കാതുകളിൽ പതിഞ്ഞു . തൊട്ടടുത്ത ദിവസം തന്നെ അലിയുടെ സ്ഥിതി വളരെ മോശമാവുകയും അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ചെയ്തു . വാർത്തയറിഞ്ഞ അലിയുടെ ഭാര്യ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു ....... ദിവസങ്ങളായി വാപ്പയെ കാണാതെ വിഷമിക്കുന്ന മക്കൾ ഉമ്മയോട് ചോദിച്ചു: ' ഉമ്മ വാപ്പച്ചി എവിടെ?... നമ്മുടെ കുഞ്ഞുവാവ വരുമ്പോൾ വാപ്പിച്ച കാണാനെത്തില്ലേ? ഞങ്ങളുടെ കളിപ്പാട്ടങ്ങൾ എല്ലാം ചീത്തയായി ഉമ്മ വാപ്പാനോട് പറയണം ,വരുമ്പം പുതിയ കളിപ്പാട്ടം വാങ്ങിക്കൊണ്ടു വരണം എന്ന് കേട്ടോ' കുട്ടികൾക്ക് ഒരു വാക്ക് പോലും തിരികെ കൊടുക്കാൻ ആകാതെ അലിയുടെ ഭാര്യയെ കുഞ്ഞുങ്ങളെ വാരിപ്പുണർന്നു ദിവസേന ഉപ്പയെ തിരക്കുന്ന കുഞ്ഞുങ്ങളെ ഒരു ദിവസം രാത്രി ഉമ്മ വെളിയിൽ ഇറക്കി ആകാശത്തിലേക്ക് നോക്കി അവിടെ ഒരു നക്ഷത്രത്തെ ചൂണ്ടിക്കാണിച്ച് പറഞ്ഞു അതാണ് നിങ്ങളുടെ ഉപ്പ അവിടെ നിൽക്കുകയാണ് . അപ്പോൾ കുട്ടികൾ ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു "ഉപ്പാ .. ഉപ്പാ എന്താണ് അവിടെ നിൽക്കുന്നത് ഞങളോട് പിണക്കമാണോ ..' ഇത് കേട്ട് അവർ ആ കുഞ്ഞുങ്ങളെ കെട്ടി പിടിച്ച് ഉറക്കെ കരഞ്ഞു . - അങ്ങ് ജക്കാർത്തയിൽ കുറച്ചുനാളുകൾക്കു മുമ്പ് നടന്ന ഈ സംഭവത്തിൽ അവർ അവസാനം അകലുന്ന നിമിഷം എന്റെ മനസ്സിൽ മായാതെ കിടക്കുന്നു നിപ്പ വന്നപ്പോൾ പിടിച്ചുനിന്ന കേരളം പ്രളയം വന്നപ്പോൾ ഒന്നിച്ചുനിന്ന കേരളം ഈ മഹാ മാരിയേയും കടന്നു പോകുമെന്ന് ഞാൻ ഉറച്ച് വിശ്വ സിക്കുന്നു ..... ഈ മഹാ മാരിയിൽ പൊലിഞ്ഞു പോയവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അർപ്പിച്ച് കൊണ്ടും അനാഥമായ കുടുംബങ്ങൾക്ക് ദൈവം സ്വാന്തനം നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ടും ഞാൻ ഈ കുറിപ്പ് ഇവിടെ അവ സാനിപ്പിക്കുന്നു.... .. ഈ മഹാമാരിയെ മറികടക്കാൻ കുടുംബങ്ങളെ പോലും മറന്ന് ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുപോലെ പ്രയത്നിക്കുന്ന രാവുകളെ പോലും പകൽ ആക്കി മാറ്റിയ നമ്മുടെ ഡോക്ടേഴ്സിനും , നമ്മുടെ നഴ്സുമാർക്കും, നമ്മുടെ ഹോസ്പിറ്റൽ ജീവനക്കാർക്കും ,വർദ്ധിച്ചു വരുന്ന ഈ അതിശൈത്യത്തെ പോലും മറികടന്ന് നമ്മുടെ സേഫ്റ്റിക്കു വേണ്ടി നിരത്തുകളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, നമ്മുടെ ഭരണാധികാരികൾക്കും വേണ്ടി ഈ കഥ ഞാൻ സമർപ്പിക്കുന്നു
ശുഭം
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ