ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും      

അനേകം മഹാമാരികൾക്കു ശേഷം ലോകം ഇന്ന് പുതിയൊരു ഭീഷണിയുടെ വക്കിലാണ്.കോവിഡ് 19 എന്ന ഈ മഹാമാരി കൊന്നൊടുക്കിയവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി നിൽക്കുകയാണ് . അസുഖ ബാധിതരുമായി നേരിട്ടുള്ള സമ്പർക്കംമൂലം അവരുടെ സ്രവങ്ങളിൽ നിന്ന് മാത്രമേ രോഗം പകരൂ എന്നുള്ള തിരിച്ചറിവാണ് ഇന്ന് ലോകത്തെ മിക്ക രാഷ്ട്രങ്ങളെയും ലോക്ക്ഡൗണിൽ എത്തിച്ചിരിക്കുന്നത്.ആരോഗ്യപരമായും സാമ്പത്തികപരമായും ലോകം മുഴുവൻ വൻ ഭീഷണി നേരിടുന്ന ഈ ഘട്ടത്തിൽ ഈ രേഗം മൂലം പ്രകൃതിക്കുണ്ടായ അനുകൂല മാറ്റങ്ങളെപ്പറ്റിയാണ് ഈ ലേഖനം.

കടകളടച്ചു,ഫാക്ടറികളടച്ചു,വാഹന നിയന്ത്രണം നിലവിൽ വന്നു.പുറത്തിറങ്ങാനാവാതെ കുടുംബത്തോടൊപ്പമായി മിക്കവരുടെയും ജീവിതം.നൂഡിൽസും പിസ്തയുമൊക്കെ ഇടം പിടിച്ച മലയാളിയുടെ തീൻമേശയിലേക്ക് വീണ്ടും കപ്പയും ചക്കയുമെല്ലാം തിരിച്ചു വന്നു.കുടുംബത്തെ പോലും മറന്ന് ജോലിത്തിരക്കിലേക്കു പാഞ്ഞിരുന്നവർക്ക് ഒരു ബ്രേക്ക് ഡൗൺ കാലമായിഈ ലോക്ക്ഡൗൺകാലം. സമൂഹമാധ്യമങ്ങളിൽ ഇന്നത്തെ പ്രധാന കാഴ്ചയും,ചർച്ചയും കൃഷിയെപ്പറ്റിയും പാചകത്തെപ്പറ്റിയുമാണ്.കൊച്ചു കുട്ടികൾ വരെ ആവേശത്തോടുകൂടി കൃഷിയിലേക്കിറങ്ങുന്ന കാഴ്ച നമ്മുടെ മനം കുളിർപ്പിക്കുന്നതാണ്.അന്യം നിന്നു പോകാനിടയുണ്ടായിരുന്ന നമ്മുടെ കൃഷിരീതികൾ അടുത്ത തലമുറയിലേക്കു കുടി പകർത്തി വയ്ക്കുകയാണ് നാം.കീടനാശിനികളുടെ വമ്പിച്ച ഉപയോഗം മൂലം വിഷമയമായിപ്പോയ നമ്മുടെ കലവറകൾ ഇനി വീണ്ടും പരിശുദ്ധമാകും. വിരുന്നുകാർ എത്തിയാൽ തൊടിയിലേക്കിറങ്ങി ആ വിഭവങ്ങളുപയോഗിച്ച് ഭക്ഷണം തയ്യാറാക്കി നൽകുന്ന പഴയ മലയാളി പുനർജനിക്കും. പ്രകൃതിയുടെ അവസ്ഥയും മറ്റൊന്നല്ല.പല തരത്തിലുള്ള മലിനീകരണം ഭൂമിയെ അസ്വസ്ഥ ആക്കിക്കൊണ്ടിരുന്ന നാളുകൾ ആയിരുന്നു ഇതുവരെ.ഈ ലോക്ക്ഡൗൺ ഭൂമിയുടെ അതിജീവനത്തിന്റെ നാളുകളാണ് . കടകളുടെയും ഫാക്ടറികളുടെയും അടച്ചിടലും വാഹനങ്ങൾ നിരത്തിൽ ഇറങ്ങാതെ ആയതും പ്രകൃതിയുടെ മലിനീകരണം വൻ തോതിൽ കുറച്ചു.

ഈ ലോക്ക് ഡൗണിൽ നിന്നുള്ള തിരിച്ചു വരവ് മനുഷ്യനു തിരിച്ചറിവുകളുടേത് അകട്ടെ.വീണ്ടും പ്രകൃതി ഓർമ്മിപ്പിക്കുന്നു

പ്രകൃതിക്ക് മനുഷ്യനെ അല്ല
മനുഷ്യനു പ്രകൃതിയെ ആണ് ആവശ്യം.

ഹൃഷികേശ്
9 C ഗവ.എച്ച്.എസ്.എസ് കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം