എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണഭീതി
കൊറോണ ഭീതി
നാം ഇപ്പോൾ ഭയപ്പെടുന്നത് കൊറോണയെന്ന വൈറസിനെയാണ്. ചൈനയിലാണ് ഈ മാരക രോഗം ഉണ്ടായത്. അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു.ഇത് നമ്മുടെ മനസിനെ വല്ലാതെ വിഷമിപ്പിച്ചു.ഒരു മാസത്തിലേറെയായി നാം ലോക്ക് ഡൗണിൽ ആണ്.വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. നമ്മുടെ ജില്ലയിൽ കൊറോണ രോഗം ബാധിച്ച് മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം ശരിക്കും സങ്കടപ്പെടുത്തി. അതുപോലെ ലോകത്ത് ഒരുപാട് പേർ മരിച്ചു. എല്ലാവരും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ഓർക്കുക.... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ