സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 4 <!-- color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളേയും ജീവിത ശൈലീ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും.കൂടെക്കൂടെയും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക, വയറിളക്ക രോഗങ്ങൾ,വിരകൾ,ഫംഗസ് രോഗങ്ങൾ തുടങ്ങി കൊവിഡ, സാർസ് വരെ ഒഴിവാക്കാം.പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല ഉപയോഗിച്ചോ മുഖം മറക്കുക,ഇത് രോഗാണുക്കളെ തടയാനും നിശ്വാസ വായുവിലൂടെയുള്ള രോഗപ്പകർച്ച തടയാം.വായ ,മൂക്ക് , കണ്ണ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക.പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക, രോഗബാധിതരിൽ നിന്ന് ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക,രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരരുത്.മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കുക.

വൃത്തിയുള്ല വസ്ത്രങ്ങൾ ധരിക്കുക,വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ സൂര്യപ്രകാശത്തിൽ ഉണക്കുക,ആറ്റവും ഫലപ്രദമായ അണുനാശിനിയാണ് .

നീനു ജോർജ്ജ്
12 സി 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം