എ എൽ പി എസ് മണ്ടകക്കുന്ന്/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ

16:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണ്ണാറക്കണ്ണൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാറക്കണ്ണൻ

വാഴക്കൂമ്പു വിരിഞ്ഞല്ലോ
തേനുണ്ണാനായ് വരവുണ്ടേ
അണ്ണാക്കണ്ണൻ പൂവാലൻ
ഛിൽ ഛിൽ പാടണ ചങ്ങാതി
വരിവരിയായി നിരനിരയായി
വാഴക്കൂമ്പതു കായയായി
മൂത്തു വിളഞ്ഞു പഴുക്കുമ്പോൾ
തിന്നാൻ വരണേ ചങ്ങാതി
വന്നീടാമെന്നോതീട്ട്
വാലു വിരിച്ചു ചാരമായ്
ചാടി ചാടി പോകുന്നല്ലോ
അണ്ണാറക്കണ്ണൻ ചങ്ങാതീ.....

ഫാത്തിമ നിയ
4 B എ എൽ പി സ്കൂൾ മണ്ടകക്കുന്നു
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത