എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPSTHOZHUVANOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം


പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.മനുഷ്യർ സ്വീകരിച്ചു വരുന്ന അശാസ്ത്രിയമായ വികസനപ്രവർത്തനങ്ങൾ ഭൂമിയുടെ നിലനിൽപ്പ്‌ അപകടത്തിലാക്കുന്നു

ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്.സാക്ഷരതയുടെയും ആരോഗ്യത്തിൻറെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്.എന്നാലും പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ വളരെ പിന്നിലുമാണ്.നാം ജീവിക്കുന്ന ചുറ്റുപാടിൻറെ സംരക്ഷണം വളരെ ശ്രദ്ധയോടെയാവണം.വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതും,കുന്നിടിക്കുന്നതും,പാറപൊട്ടിക്കലുമൊക്കെ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നു.നാം ഓരോരുത്തരും പ്രകൃതിയെ അറിഞ്ഞും മനസിലാക്കിയും പ്രകൃതി സൗഹൃദപരമായും ജീവിക്കാൻ സ്വയം തയ്യാറാകണം.