Login (English) Help
കൊറോണയെന്ന മാരക രോഗം തുടച്ചു നീക്കീടാനായി ഒന്നിച്ചൊന്നായി പൊരുതീടാം നമുക്കൊന്നിച്ചൊന്നായി പൊരുതീടാം കൈകൾ കഴുകാം സോപ്പുകൾ കൊണ്ട് മുഖംമറയ്ക്കാം മാസ്ക്കുകൾ കൊണ്ട് പരിസരമെല്ലാം ശുചിയാക്കി വീടിനുള്ളിലിരുന്നീടാം അരുതേ അരുതേ പോകരുതേ യാത്രകളെങ്ങും പോകരുതേ വീട്ടിലിരിക്കാം കവിതകൾ പാടാം നിറങ്ങൾ നൽകി രസിച്ചീടാം ഒറ്റക്കെട്ടായി പൊരുതി ജയിക്കാം തുടച്ചു നീക്കാം ഭീകരനെ കൊറോണയെന്ന ഭീകരനെ..