മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
വൈറസ് ലോകത്ത് ഒരു ചർച്ച ആരാണ് കൂടുതൽ ശക്തിമാൻ . ' ഡെങ്കുവും' ' ചിക്കന്ഗുനിയയും' 'നിപയും' ഒക്കെ വഴക്കായി. അപ്പോഴാണ് അവിടെക്ക് പുതിയൊരാൾ വന്നത്. ഞാൻ കൊറോണ" അവൻ സ്വയം പരിചയപ്പെടുത്തി. ഞാനാണ് വൈറസുകളിൽ ശക്തിമാൻ എന്ന് വീരവാദം മുഴക്കി. "നിങ്ങളൊക്കെ ഭൂമിയിൽനിന്ന് തോറ്റു മടങ്ങിവന്ന വരല്ലേ അല്ലേ. ഇനി ഞാൻ പോവാം ഭൂമി മുഴുവൻ ഞാനാൽ നശിക്കുന്ന നിങ്ങൾ കണ്ടോളൂ". മറ്റു വൈറസുമായി ബെറ്റ് വെച്ചു അവൻ പോയി. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടു. ലോകരാജ്യങ്ങളിൽ ഒക്കെ കൊറോണ പടർന്നുപിടിച്ചു ., മഹാ വിപത്തായി അറിയപ്പെടാൻ തുടങ്ങി. "എടാ നിപേ അവൻ ജയിക്കുമോടാ .ലോകം തന്നെ അവനെ കണ്ടു സ്തംഭിച്ചു നിൽക്കുകയാണ്". "നീ പേടിക്കണ്ട ഡെങ്കു അവൻ ഇപ്പോൾ ഉള്ളത് കേരളത്തിലാണ്. ഞാൻ പണ്ട് അവിടെ ഒന്നു പോയതാ. അവിടെ വടിയും പിടിച്ച് ഒരു ടീച്ചറും, കുറച്ച് ആരോഗ്യപ്രവർത്തകരും ഉണ്ട് .അവിടുന്ന് നിന്നെ കെട്ടുകെട്ടിച്ചതാ". "എടാ ഡെങ്കു' നിപേ ഇപ്പോഴത്തെ അവന്റെ പോക്ക് കാണുമ്പോൾ അവൻ ഇപ്പോഴും വരും എന്ന് എനിക്ക് തോന്നുന്നില്ല". "സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ തന്നെ തോന്നുന്നേ." കൊറോണ വേഗം തന്നെ തിരിച്ചു വരണേ എന്ന് പ്രാർത്ഥനയുമായി വൈറസ് ലോകത്ത് മൂവരും കാത്തിരിപ്പായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ