അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വവും രോഗവും

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും രോഗവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും രോഗവും



  നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്വം,  പരിസര ശുചിത്വം എന്നിങ്ങനെ ശുചിത്വത്തെ രണ്ടായി തിരിക്കാം. 
    വ്യക്തിശുചിത്വമെന്നു പറഞ്ഞാൽ രണ്ട് നേരം പല്ല് തേക്കണം, കുളിക്കണം, ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈയ്യും വായും കഴുകണം, നമ്മൾ യാത്രകൾ പോയി വന്നതിനു ശേഷം നന്നായി കൈകളും മുഖവും ഒക്കെ കഴുകി വൃത്തിയാക്കണം ഇവയൊക്കെയാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും വിധം തുമ്മുകയോ   ചുമയ്ക്കുകയോ ചെയ്യരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. 
            
    പരിസ്ഥിതി ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്,  പരിസ്ഥിതി നമ്മുടെ സ്വത്താണ് എന്നാണ്. അത് നമ്മൾ വൃത്തിയായി സൂക്ഷിക്കണം. പരിസര മലിനീകരണം പരത്തുന്ന പ്രവർത്തനങ്ങൾ  ഒന്നും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകൾ, പ്ലാസ്റ്റിക് എന്നിവ വലിച്ചെറിയരുത്. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുകയോ  ചെയ്യരുത്. ഇങ്ങനെയൊക്കെ നമ്മളെക്കൊണ്ട് പറ്റുന്ന വിധം പ്രകൃതിയെ വൃത്തയാക്കാൻ സഹകരിക്കുക. എങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടാൻ സാധിക്കൂ.
               
              

മുഹമ്മദ്‌ യാസീൻ
2A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം