അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഇന്നത്തെ പരിസ്ഥിതിയും ആധുനിക മനുഷ്യനും
ഇന്നത്തെ പരിസ്ഥിയും ആധുനിക മനുഷ്യനും
ഇന്നത്തെ പുതുതലമുറയുടെ കാര്യത്തിൽ പരിസ്ഥിതിക്ക് വളരെയേറെ മാറ്റങ്ങൾ സംഭവിക്കുന്നു. മാലിന്യങ്ങൾ പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞും കുന്നുകൾ ഇടിച്ചും പുഴകളിലെ മണൽ വാരിയും മനുഷ്യൻ്റെ ക്രൂരമായ പ്രവൃത്തികൾക്കിടയിൽ നമ്മുടെ അമ്മയായ പ്രകൃതി നശിച്ചു പോകുന്നു. പണ്ടുകാലത്ത് പരിസ്ഥിതിയെ അമ്മ ആയി സ്നേഹിച്ചിരുന്നു. മരങ്ങൾ നട്ടും വിത്തുകൾ പാകിയും മനോഹരമായ ചെടികൾ വെച്ച് പിടിപ്പിച്ചും പരിസ്ഥിതിയെ അതി മനോഹരമാക്കിയിരുന്നു. എന്നാൽ ഇന്ന് ഫാക്ടറികളും ഇരുനില കെട്ടിടങ്ങളും വന്ന് പരിസ്ഥിതിയുടെ പച്ചപ്പിനെ നശിപ്പിച്ചിരിക്കുന്നു. മനോഹരമായി ഒഴുകുന്ന പുഴകളുടേയും അവസ്ഥ വ്യത്യസ്തമല്ല. അവ ഇപ്പോൾ മാലിന്യ കൂമ്പാരങ്ങൾ ആയി നിറഞ്ഞ് നിൽക്കുന്നു. ഹരിത മനോഹരമായ ഒരു ഭൂമിയെ വീണ്ടെടുക്കുവാൻ നമ്മൾ മനുഷ്യർക്ക് കഴിയുമോ ? ഇന്ന് ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും പ്രകൃതിയേയും മാനവരാശിയേയും വൻ ദുരന്തത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുകയാണ്. മരം വെച്ചു പിടിപ്പിക്കലാണ് ആഗോള താപനത്തിനുള്ള മറുപടി. പരിസ്ഥിതിയിലെ കടലും മലയും പുഴയും വെള്ളച്ചാട്ടവുമെല്ലാം മനസിനെന്നും കുളിര് പകരുന്നവയാണ്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ ഈ സന്തോഷങ്ങളെ സങ്കടങ്ങളാക്കി തീർക്കുന്നതും നമ്മൾ മനുഷ്യർ തന്നെയാണ്. വാഹനങ്ങൾ പെരുകുന്നതുമൂലം പരിസ്ഥിതി പ്രശ്നങ്ങൾ കൂടുന്നു. വാഹനത്തിൻ്റെ പുക പരിസ്ഥിതിയെ മലിനമാക്കുന്നു. കുറച്ചു ദൂരമുള്ള സ്ഥലങ്ങൾ പോകാനാണങ്കിൽ പോലും വാഹനങ്ങൾ ഉപയോഗിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു കാരണം കഠിനമായ ചൂട് അനുഭവപ്പെടുന്നു. മണ്ണിലെ ജലാംശം ഇല്ലാതായി വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു. ജല ദൗർലഭ്യംകൊണ്ട് കൃഷി ചെയ്യാനോ മരങ്ങൾ വച്ചുപിടിപ്പിക്കാനോ സാധിക്കുന്നില്ല. പരിസ്ഥിതിയിൽ ചൂട് കൂടുന്നു. വീട്ടുമുറ്റത്ത് കോൺക്രീറ്റ് ചെയ്യുന്നതിനാൽ മഴവെളളത്തിന് ആഴ്ന്നിറങ്ങുവാൻ സാധിക്കുന്നില്ല. വേനൽക്കാലത്ത് അതുകൊണ്ട് കിണറിൽ വെള്ളമില്ലാതാകുന്നു. വേനൽകാലത്ത് മഴവെള്ളത്തിന് ക്ഷാമം വരുമ്പോൾ കുഴൽ കിണറുകൾ ഉണ്ടാക്കി മണ്ണലിനടിയിലെ ജലം ഇല്ലാതാക്കുന്നു. "പരിസ്ഥിതിയെ സംരക്ഷിക്കുക" എന്ന വാക്ക് ഇപ്പോൾ മാനവ ജനതയ്ക്ക് അറിയുകയില്ല. മാലിന്യങ്ങൾ നിറയുന്നതിനാൽ വിട്ടുമാറാത്ത പലതരം രോഗങ്ങൾ ഉണ്ടാകുന്നു. മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന പ്രവൃത്തികൾ മനുഷ്യനു തന്നെ തിരിച്ചടിയാകുന്നു. നമ്മളെല്ലാവരും ഭൂമിയുടെ അവകാശികളാണ്. എന്നാൽ നാം തന്നെ ഭൂമിയെ നശപ്പിക്കുന്നു. പ്രകൃതിയില്ലങ്കിൽ നാമില്ല. മനുഷ്യൻ പ്രകൃതിയുടെ ഒരംശം മാത്രമാണ്. പരിസ്ഥിതി നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ആവിഷ്കരിക്കാൻ എഴുത്തുകാർ ശ്രമിച്ചിട്ടുണ്ട്. നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടവ. സൈലൻ്റ് വാലി സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ പരിസ്ഥിതി സാഹിത്യം ആഴത്തിൽ ചർച്ച ചെയ്യാൻ തുടങ്ങിയത്. അതിനു മുൻപേ പരിസ്ഥിതി പ്രശ്നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ചില കൃതികളേ നമുക്ക് കാണാൻ കഴിയൂ. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം അതിൽ പ്രധാനപ്പെട്ടതാണ്. സുഗതകുമാരി, അയ്യപ്പപണിക്കർ, ഒ. എൻ. വി. കുറുപ്പ്, എൻ. വി. കൃഷ്ണവാര്യർ, വിഷ്ണു നാരായണൻ നമ്പൂതിരി, കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖ കവികൾ പരിസ്ഥിതി കവിതകൾ രചിച്ചിട്ടുണ്ട്. റോഡുകളിൽ മാലിന്യങ്ങൾ ഇടരുതെന്ന സർക്കാർ നിർദ്ദേശമുണ്ട്. അതിനായി പ്രത്യേകം ബോക്സുകൾ വച്ചിട്ടുണ്ട്. എന്നാൽ ജനങ്ങൾ അതൊന്നും പാലിക്കാതെ റോഡുകൾ മലിനമാക്കുന്നു. വീടുകളിലെ മാലിന്യവും ഫാക്ടറികളിലെ മാലിന്യവും പൊതുസ്ഥത്തും ജലാശയങ്ങളിലും പുറന്തള്ളുന്നു. ഫാക്ടറികളിൽ നിന്നുള്ള പുക അന്തരീക്ഷമാകെ മലിനമാക്കുന്നു. മനുഷൻ തന്റെ ആവാസവ്യവസ്ഥയെ സ്വയം നശിപ്പിക്കുകയാണ്. ഇന്നത്തെ മാനവ ജനത ഇതൊന്നും മനസ്സില്ലാക്കുന്നില്ല. അവർ പരിസ്ഥിതിയെയും പ്രകൃതിയിലെ ഓരോ പ്രതിഭാസത്തെയും നശിപ്പിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ പരിസ്ഥിതി എന്നത് ഒരു കേട്ടറിവ് മാത്രമായിരിക്കും. വളരുന്ന തലമുറയിലെ കുട്ടികൾക്ക് പരിസ്ഥിതിയെക്കുറിച്ച് എന്തറിയാം? വലുതും ചെറുതുമായ മരങ്ങളുടെ ചുവട്ടിലിരുന്നു, കളിച്ചും വായിച്ചും പഠിച്ചും രസിച്ചും നടന്ന കാലമത്രയും മാഞ്ഞു പോകുന്നു. നല്ല നാളെയ്ക്കായി ഒരു ചെറു മരമെങ്കിലും നമുക്കു നടാം. പുതുതലമുറയ്‌ക്കുവേണ്ടിയും നമുക്ക് കരുതാം. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ കോവിഡ് പോലുള്ള പകർച്ച വ്യാധികളെ അകറ്റാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ