രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണ പൂക്കൾ

15:02, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പൂക്കൾ

ദുരമൂത്ത മനുഷ്യൻ കർമഫലത്താൽ
ഭൂമിഇന്നാകെ ശവപ്പറമ്പായി
ഒരു നീതി ശാസ്ത്രവും ഇല്ലവന്റെ
സ്വാർത്ഥമാം ജീവിത വഴിത്താരയിൽ
കുടിനീരിൽ അവൻ വിഷംകലർത്തി
തെളിനീർ ഉറവ മണ്ണിട് മൂടി
കണ്ടലുവെട്ടി ഫ്ലാറ്റ് പണിതവൻ
ഇന്നുവീട്ടിലിരിക്കുന്നു കുഞ്ഞിനെപോൽ
കരയിലും, കടലിലും പ്ലാസ്റ്റിക് വിതറി
കാലാവസ്ഥ ആകെ അട്ടിമറിച്ചപ്പോൾ
സഹികെട്ട ഭൂമിയുടെ മാറിലിന്നു
കൊറോണ പൂക്കൾ വിരിഞ്ഞിടുന്നു

അഥീന പി
7 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത