എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം അതിജീവിക്കാം

കൊറോണ വൈറസിനെതിരെ മരുന്നൊന്നും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ വൈറസ് പകരാതിരിക്കുക എന്നതാണ് പ്രതിരോധത്തിന്റെ ആദ്യവഴി.
കോവിഡ് പോസിറ്റീവായ രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതെന്ന് നമ്മുടെ സാഹച്യര്യം നമ്മെ പഠിപ്പിച്ചല്ലോ . രോഗവാഹകരെ പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ സാധ്യമല്ല. വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ച പല പ്രേവാസികളിലും രോഗം സ്ഥിരീകരിച്ചത് ആഴ്ചകൾ കഴിഞ്ഞാണ്. അതുകൊണ്ട് തന്നെ ആരാണ് രോഗവാഹകരെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. മറ്റുളവരുമായി സമ്പർക്കം പുലർത്താതിരിക്കുക എന്നാണ് പോംവഴി എന്നനിലക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ എന്നാൽ അവനവൻ എവിടെയാണോ അവിടത്തന്നെ കഴിയുക എന്നതാണ്. അത്യാവശ്യത്തിന് ആരെങ്കിലും പുറത്തിറങ്ങിയാൽ തിരികെ വന്നാൽ ഉടനെ സെന്റിട്ടൈസറുപയോഗിച്ച് നന്നായി കൈ കഴുകണം. മാത്രമല്ല, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും മറ്റുള്ളവരുമായി കഴിവതും സ്പർശിക്കാതിരിക്കുകയും വേണം .

ഇന്ന് അകത്തിരുന്നാലെ
നാളെ പുറത്തിറങ്ങാൻ
നമ്മളുണ്ടാകൂ


അമൽ എ
7 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം