അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വം നൽകുന്ന അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം നൽകുന്ന അറിവ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നൽകുന്ന അറിവ്

എട്ടാം ക്ലാസിലെ ലീഡർ ആയിരുന്നു രവി. ക്ലാസിലെ കുട്ടികൾ എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ക്ലാസ്സ് സാർ പറഞ്ഞിരുന്നു. പ്രാർത്ഥനയിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് തക്കതായ ശിക്ഷ ഉണ്ടാകുമെന്ന് ക്ലാസ് സാർ പറഞ്ഞിരുന്നു. പതിവുപോലെ പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുത്തിട്ടുണ്ടോ എന്ന് രവി നോക്കി. എന്നാൽ ഒരു കുട്ടി വന്നില്ല. ആരാണ് അത് എന്ന് രവി പട്ടികയിൽ നോക്കി. അത് രാമു ആണെന്ന് രവിക്ക് മനസ്സിലായി. പ്രാർഥന കഴിഞ്ഞ് ക്ലാസിൽ എത്തിയപ്പോൾ രാമുവിനോട് രവി ചോദിച്ചു: "രാമു നീ എന്താണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്". അപ്പോഴേക്കും സാർ വന്നു. സാർ രവിയോട് ചോദിച്ചു: "രവി ആരാണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞത് ". "സർ രാമു ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ല" രവി പറഞ്ഞു. "എന്താ രാമു നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തിലേ". "ഇല്ല സർ ഞാൻ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ല". സാർ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ കുട്ടികൾ എല്ലാവരും നിശബ്ദരായി ഇരുന്നു. രാമുവിന് സാർ എന്തായാലും ശിക്ഷ നൽകും എന്നു ചിന്തിച്ച് പരസ്പരം നോക്കി ചിരിച്ചു. കാരണം കുട്ടികൾക്ക് രാമുവിനെ അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. രാമു നന്നായി പഠിക്കുമായിരുന്നു അവൻ വളരെ നല്ലവനാണ് അതിനാൽ അധ്യാപകർക്ക് എല്ലാം അവനെ വളരെ ഇഷ്ടമാണ്.അത് മറ്റു കുട്ടികൾക്ക് ഇഷ്ടമായിരുന്നില്ല. "തെറ്റ് ചെയ്ത ആരാണെങ്കിലും ശിക്ഷ അനുഭവിക്കണം. അതിനുമുമ്പ് നീ എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്" സാർ ചോദിച്ചു. "സാർ ഞാൻ വന്നപ്പോഴേക്കും എല്ലാവരും പ്രാർത്ഥനക്ക് പോയിരുന്നു. അപ്പോഴാണ് ക്ലാസ് മുറി എന്റെ ശ്രദ്ധയിൽ പെട്ടത്. ക്ലാസിൽ മുഴുവൻ പേപ്പർ കഷ്ണങ്ങളും പൊടിയും ആയിരുന്നു. ഇന്ന്‌ ക്ലാസ് മുറി ശുചിയാക്കണ്ട കുട്ടികൾ, അത് ചെയ്തിട്ടില്ല എന്ന് എനിക്ക് മനസിലായി. ഇത് ഞാനെങ്കിലും വൃത്തിയാക്കണം എന്ന് കരുതി. വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു. അതിനാൽ എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവർ ചെയ്യേണ്ടത് നീ എന്തിനാണ് ചെയ്തത് എന്ന് സാർ ചോദിക്കുമായിരിക്കും. നല്ലത് ആർക്കുവേണമെങ്കിലും ചെയ്യാം സാർ. ഇന്ന്‌ ഞാൻ ക്ലാസ് മുറി വൃത്തിയാക്കുന്നത് കണ്ടാൽ മറ്റുകുട്ടികളും ചെയ്യാൻ ശ്രമിക്കും.! അവർ ഒരിക്കലും മറക്കുകയില്ല. മുഴുവൻ കുട്ടികളും ഇങ്ങനെ ചെയ്താൽ നാളെ മറ്റു ക്ലാസിലെ കുട്ടികളും തങ്ങളുടെ ക്ലാസ്സ്‌ മുറികൾ ശുചിയാക്കാൻ മറക്കുകയില്ല. മാത്രമല്ല സാർ പറഞ്ഞിട്ടില്ലേ ശുചിയുള്ള ക്ലാസ്സ്‌ മുറികളിൽ ഇരുന്ന് പഠിച്ചാലേ അറിവ് കിട്ടുകയുള്ളു എന്ന്". സാറിന് രാമുവിന്റെ പ്രവർത്തിയിൽ അഭിമാനം തോന്നി. സാറിന് മാത്രം അല്ല കുട്ടികൾക്കും രാമുവിന്റെ പ്രവർത്തിയിൽ അഭിമാനം തോന്നി. അവർക്കും രാമുവിനെ പോലെ ചിന്തിക്കണം എന്ന് തോന്നി. "രാമു നിന്റെ പ്രവർത്തി നന്നായിട്ടുണ്ട്. ഞാൻ അതിൽ അഭിമാനിക്കുന്നു. നീ മറ്റുള്ളവർക്ക് മാതൃകയാണ്" സാർ രാമുവിനെ അഭിനന്ദിച്ചു.


അലീന ബിജു
8A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ