ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം
                 നമ്മുടെ രാജ്യത്ത് ഇന്ന് പിടിപെട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ്  കൊറോണ. കൊറോണവൈറസ് പരത്തുന്ന രോഗത്തിന് കോവിഡ്എന്ന പേര് ന‍ൽകിയിരിക്കുന്നു.ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്  ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഇന്ന് ലോകത്ത്പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറണക്ക് ഒരു വാക്സിനും കണ്ടുപിടിച്ചിട്ടില്ല  മാത്രമല്ല മരുന്ന് കണ്ടുപിടിക്കുന്നതിൽ വമ്പന്മാരായ അമേരിക്ക പോലും ഇൗ മഹാമാരിക്കു മുൻമ്പിൽ പകച്ചു പോയി. ഇന്ന് ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ  എണ്ണം രണ്ട് ലക്ഷം ആയി. അമേരിക്കയിൽ ഒരോ ദിവസവും ആയിരക്കണക്കിന് ആളുകൾക്കാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.
                    എന്നാൽ നമ്മുടെ കൊച്ചു കേരളം ഇതിനു മുന്നിൽ പകച്ചു പോയില്ല , പകരം ഇതിനുമുന്നിൽഒറ്റക്കെട്ടായി നേരിട്ടു. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി കേന്ദ്രഗവൺമെന്റ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.കേരളത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ മറ്റുള്ള ലോകരാജ്യങ്ങൾക്ക് മാതൃകയായി. ഇന്ന് വൈറസ്സിന് മരുന്നായി ഹൈഡ്രോക്സിക്ലോറോക്വിൻ ആണ് നൽകുന്നത്. ഇന്ന് കേരളത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ വലുതാണ്. രാവും പകലുമില്ലാതെ കൊറോണക്കാരെ ചികത്സിക്കുന്നതിന്  സഹായിക്കുന്ന ആരോഗ്യപ്രവർത്തരെ നമുക്ക് സല്യൂട്ട് ചെയ്യാം ....
                   എന്നാൽ ഈ അവധിക്കാലം കുട്ടികളുടെ ജീവിതത്തിൽ അടിത്തറപാകുന്ന ഒന്നായിമാറണം,കാരണം അവർക്ക് ഈ സമയം അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ സാധിക്കും. എന്തിലൊക്കെ കഴിവുണ്ടോ അതിലെല്ലാം സജീവമാവാൻ സാധിക്കും . അങ്ങനെ ഈ അവധിക്കാലം കഴിയുമ്പോഴേക്കും അവരുടെ കഴിവുകളിൽ അവർക്ക് വിശ്വാസമുണ്ടാവും.....
                 കൂടാതെ നാം ഗവൺമെന്റ് നൽക്കുന്ന നിർദേശങ്ങളും പാലിക്കണം. പുറത്ത് പോകരുത് പോയാൽ കൈകഴുകണം ,ചുടുവെള്ളം കുടിക്കണം ഇങ്ങനെയുള്ള നിർദേശങ്ങളാണ് നാം പാലിക്കേണ്ടത്, ഇന്ന് നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി നട്ടുച്ചക്ക് വെയിലും കൊണ്ട് റോഡിൽ കാവൽ നിൽക്കുന്ന , നമുക്ക് ബോധവൽക്കരണം നൽകുന്ന നമ്മുടെ രക്ഷകരായ പോലീസുകാർക്കും, പിന്നെ നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നമ്മുക്ക് സല്യൂട്ട്  ചെയ്യാം......കേരളം ഒറ്റക്കെട്ടാണ്.


ഫാത്തിമത്തുൽ അസ്ലമിയ
6 A ടി . എച്ച് . എസ്സ് . പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം