ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വരാജാവ്
ശുചിത്വരാജാവ്
പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ആ രാജാവിന്റെ പേര് രമണൻ എന്നായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ല വണ്ണം ശ്രദ്ധിച്ചിരുന്നു.എല്ലാ ദിവസവും രാജാവ് തന്റെ രാജ്യത്തിൽ ചുറ്റി സഞ്ചരിക്കുമായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നത് കൊണ്ട് പ്രജകളും അങ്ങിനെ തന്നെ ആയിരിക്കുന്നു .രാജാവ് പ്രജകളുടെ അടുത്ത് വളരെ നല്ല രീതിയിൽ പെരുമാറിയിരുന്നു .ഒരു ദിവസം രാജാവ് രാജ്യത്തിലൂടെ നടക്കാനിറങ്ങിയപ്പോൾ ഒരു ചവറ്റു കൊട്ട റോഡിൽ മറിഞ്ഞ് ചപ്പുചവറുകൾ ചിതറി കിടക്കുന്നു.രാജാവ് ആ കാഴ്ച കണ്ട് ഉറക്കെ ഗർജ്ജിച്ചു. “എന്താണിത്?നമ്മുടെ രാജ്യം നല്ല വൃത്തിയായി സൂക്ഷിക്കണ- മെന്നറിയില്ലേ?” പ്രജകൾ ആകെ പേടിച്ചു. അപ്പോൾ അവിടേക്ക് ഒരു വൃദ്ധ വന്നുപറഞ്ഞു: "മഹാനായ ചക്രവർത്തീ,അത്എന്നിൽ നിന്നും അറിയാതെപറ്റിപ്പോയതാ. അങ്ങുന്ന് എന്നോട് ക്ഷമിച്ചാലും" രാജാവ് ആ വൃദ്ധയെ ശിക്ഷിക്കാൻ നിന്നപ്പോഴാണ് തന്റെ മരിച്ച് പോയ അമ്മയുടെ മുഖം മനസ്സിലേക്ക് ഒാടിവന്നത്. രാജാവ് വൃദ്ധയോട് ക്ഷമചോദിച്ചു. ഗുണപാഠം- പരിസര ശുചിത്വം പാലിക്കണം,ബലഹീനരോട് കരുണ കാണിക്കണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ