സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന കാലം
 മനുഷ്യൻ മനുഷ്യനിന്നകലുന്ന കാലം
 വീട്ടിലുംനാട്ടിലും ലോകമെമ്പാടും
 ഒരു ഭീതി ഒരു തേങ്ങൽ മനുഷ്യന്റെ മനസ്സിൽ

 മരണക്കിടക്കയിൽ ആയിരങ്ങൾ
 ശ്വാസം നിലയ്ക്കുന്ന ജീവിതങ്ങൾ
 മോഹവും സ്വപ്നവും ജലരേഖ ആക്കുന്ന
 മഹാമാരിയെ നീ തന്നെ കേമൻ

 ജന ജീവിതങ്ങളെ പിടിമുറുക്കുമ്പോൾ
 അതിജീവിക്കുന്നു മനുഷ്യരിൽ ചിലത്
 കാലത്തിന് യാത്ര എങ്ങോട്ടെന്നറിയാതെ
 കെട്ടിപ്പടുക്കുവാൻ നേട്ടങ്ങൾ ഇല്ലാതെ
 ഉൾവലിയുന്നീ മാനവരാശി.

 

മേഘ അജിത്ത്
3 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത