സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഞാൻ

മനുഷ്യനെ ഭീതിയിൽ ആഴ്‍ത്തിയ
വില്ലനാണു ഞാൻ........
ഞാനെന്നു കേട്ടാൽ വിറയ്‍ക്കുന്നു
ഓരോ ഹൃദയവും
ഞാനാണ് നിങ്ങളുടെ എതിരാളി
ഞാനാണ് നിങ്ങളുടെ വില്ലൻ
ഏയ്, മണ്ടനായ മനുഷ്യാ
നീ എന്തിനു ഭൂമിയെ കൊല്ലുന്നു
നീ എന്തിനു ദുഷ്‍ചെയ്തികൾ ചെയ്യുന്നു
പ്രളയത്തിലും നിങ്ങൾ പഠിച്ചില്ല
ഇനിയെങ്കിലും നിൻ ദുഷ്ചെയ്തികൾ വെടിയൂ
നന്മതൻ പ്രകാശം മനസ്സിൽ തെളിക്കൂ
സ്നേഹമെന്ന മാണിക്യം ഭ‍ൂമിയിൽ പരത്തൂ
കേരളമേ നീ പോരാളിയാണ്
മലയാളി എന്റെ എതിരാളിയാണ്
നിങ്ങൾതൻ ഒരുമ എന്നെ ഭീരുവാക്കുന്നു
ഏവർക്കും പ്രചോദനമേകി കേരളവും
ഏവർക്കും മാതൃകയായി കോട്ടയവും
നിങ്ങൾതൻ ഒരുമ എന്നെ കീഴടക്കുന്നു
ഒരുമയും സ്നേഹവും ഉണ്ടായിടട്ടെ
സ്നേഹപ്രകാശം പരക്കട്ടെ
മനുഷ്യാ നിൻ ധീരതയ്ക്കു മുന്നിൽ
ഞാൻ അടിയറവു വെയ്ക്കുന്നു
ജനാധിപത്യമേ, ധീരതയോടെ മുന്നോട്ട്
ആരോഗ്യപ്രവർത്തകരേ, ഒന്നിച്ച് മുന്നേറൂ
തോറ്റിരിക്കുന്നു ഞാൻ നിങ്ങൾക്കുമുന്നിൽ
നമിക്കുന്നു കേരളം നമിക്കുന്നു മലയാളി..
 

സുധീന ഇ.റ്റി
IX E സെന്റ്.മേരീസ് ഗേൾസ് എച്ച്.എസ് കുറവിലങ്ങാട്,കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത