എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ഭാരമില്ലാതെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= ഭാരമില്ലാതെ പരിസ്ഥിതി | color= 2 }}

"ഇനിയും  മരിക്കാത്ത ഭൂമി
 നിൻ  ആസന്നമൃതിയിൽ
  നിനക്കാത്മശാന്തി "

"ഇതു നിൻ്റെയെൻ്റെയും
ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേക്കുറിച്ച
ഗീതം "
ഒ.എൻ.വി കുറുപ്പ്

പ്രശസ്ത കവിയായ  ഒ .  എൻ. വി. കുറുപ്പെഴുതിയ  കവിതയുടെ  ശകല ഭാഗമാണ്  ഇവിടെ  തന്നിട്ടുള്ളത് . ഈ  കവിത  ചൊല്ലിനോക്കുമ്പോൾ  തന്നെ  മനസ്സിലാകുo , എന്താണ്  കാരണം  . കവി പ്രകൃതിയ്ക്ക്  ആത്മശാന്തി  നേരുകയാണ്  . അതിനർഥം  പ്രകൃതി  മരിക്കാൻ  പോവുകയാണ് .അതും മനുഷ്യൻ്റെ ആക്രമണം കാരണം  . അതു കൊണ്ട്  പ്രകൃതി മരിക്കാൻ പോവുകയാണ്  . അപ്പോൾ  മരിക്കുന്നതിനു മുമ്പ്  പ്രകൃതിക്കു ആത്മശാന്തി  നേരുകയാണ് കവി.പ്രളയം  വന്നു, 'മഹാമാരി' . കേരളമെല്ലാം മുങ്ങി. എന്നിട്ടും  കേരളത്തിലെ മനുഷ്യർ  പഠിക്കുന്നുണ്ടോ ?  പ്രകൃതിയിലെ മരങ്ങളെല്ലാം മുറിച്ചു. അതു കൊണ്ട്  മണ്ണൊലിപ്പ്  തടയാനൊന്നും  പറ്റില്ല.
ഈ കൊറോണക്കാലത്ത് പ്രകൃതിക്ക് ഒരു ഭാരവുമില്ല. കാരണം , പണ്ടെല്ലാം മരം മുറിച്ചു , ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി , കുന്നിടിച്ച് താഴ്ത്തി , ശബ്ദമലിനീകരണം പിന്നെ വായു മലിനീകരണം എന്നിവ പ്രകൃതിയ്ക്കു മേൽ പ്രവർത്തിക്കുകയായിരുന്നു .ഇപ്പോഴതെല്ലാം ഉണ്ടോ? കാരണം, അതിനു പറ്റില്ല. പറ്റണമെങ്കിൽ പുറത്തിറങ്ങണം . അപ്പോൾ ഈ പറഞ്ഞ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ പറ്റില്ല. ഇനിയും നമ്മൾ ഒരു കാര്യം പഠിക്കേണ്ടതുണ്ട് 'പരിസ്ഥിതിയില്ലേൽ നമ്മളില്ല , നമുക്കാണ് പരിസ്ഥിതിയെ സംരക്ഷിക്കേണ്ട കടമ ' .
ശിഖ.കെ
5C എ.യു.പി.എസ്.എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം