എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ഭാരമില്ലാതെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= ഭാരമില്ലാതെ പരിസ്ഥിതി | color= 2 }} "ഇനിയും മരിക്കാത്ത ഭൂമി
നിൻ ആസന്നമൃതിയിൽ
നിനക്കാത്മശാന്തി "

"ഇതു നിൻ്റെയെൻ്റെയും
ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേക്കുറിച്ച
ഗീതം "
ഒ.എൻ.വി കുറുപ്പ്
പ്രശസ്ത കവിയായ ഒ . എൻ. വി. കുറുപ്പെഴുതിയ കവിതയുടെ ശകല ഭാഗമാണ് ഇവിടെ തന്നിട്ടുള്ളത് . ഈ കവിത ചൊല്ലിനോക്കുമ്പോൾ തന്നെ മനസ്സിലാകുo , എന്താണ് കാരണം . കവി പ്രകൃതിയ്ക്ക് ആത്മശാന്തി നേരുകയാണ് . അതിനർഥം പ്രകൃതി മരിക്കാൻ പോവുകയാണ് .അതും മനുഷ്യൻ്റെ ആക്രമണം കാരണം . അതു കൊണ്ട് പ്രകൃതി മരിക്കാൻ പോവുകയാണ് . അപ്പോൾ മരിക്കുന്നതിനു മുമ്പ് പ്രകൃതിക്കു ആത്മശാന്തി നേരുകയാണ് കവി.പ്രളയം വന്നു, 'മഹാമാരി' . കേരളമെല്ലാം മുങ്ങി. എന്നിട്ടും കേരളത്തിലെ മനുഷ്യർ പഠിക്കുന്നുണ്ടോ ? പ്രകൃതിയിലെ മരങ്ങളെല്ലാം മുറിച്ചു. അതു കൊണ്ട് മണ്ണൊലിപ്പ് തടയാനൊന്നും പറ്റില്ല.

ഈ  കൊറോണക്കാലത്ത്  പ്രകൃതിക്ക് ഒരു  ഭാരവുമില്ല.  കാരണം , പണ്ടെല്ലാം മരം മുറിച്ചു  , ഫ്ലാറ്റുകൾ  കെട്ടിപ്പൊക്കി  , കുന്നിടിച്ച് താഴ്ത്തി , ശബ്ദമലിനീകരണം പിന്നെ വായു   മലിനീകരണം   എന്നിവ പ്രകൃതിയ്ക്കു മേൽ പ്രവർത്തിക്കുകയായിരുന്നു  .ഇപ്പോഴതെല്ലാം  ഉണ്ടോ? കാരണം,  അതിനു പറ്റില്ല.  പറ്റണമെങ്കിൽ  പുറത്തിറങ്ങണം  . അപ്പോൾ  ഈ പറഞ്ഞ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ  പറ്റില്ല.   ഇനിയും  നമ്മൾ  ഒരു  കാര്യം  പഠിക്കേണ്ടതുണ്ട്  'പരിസ്ഥിതിയില്ലേൽ  നമ്മളില്ല , നമുക്കാണ്  പരിസ്ഥിതിയെ സംരക്ഷിക്കേണ്ട  കടമ ' .
ശിഖ.കെ
5C എ.യു.പി.എസ്.എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം