സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ലോകം മുഴുവൻ ഭീതിയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം മുഴുവൻ ഭീതിയോടെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ ഭീതിയോടെ

ലോകം മുഴുവൻ ഭീതിയോടെ ഇന്ന് ഉറ്റുനോക്കുന്ന ,വളരെ പെട്ടെന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ് ബാധ. കൊറോണ വൈറസ് ഇൻഫെക്ഷൻ പുതിയതല്ല. ചൈനയിൽ തന്നെ സാർസ് കൊറോണ ബാധയും ,മെർസ് കൊറോണ വൈറസ് ബാധയും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നുള്ള നോവൽ കൊറോണ വൈറസ് ബാധേ പോലെ ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി ഇല്ല. ഒരുകൂട്ടം കൊറോണ വൈറസ് കളിൽ പെട്ട ഈ വൈറസിന് തലയ്ക്കു മുകളിൽ ഒരു പ്രത്യേക വളയം പോലെയുള്ള രൂപമുണ്ട് ഈ കൊമ്പുകൾ പോലെയുള്ള വളയങ്ങൾ ഉള്ളതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്

എന്തൊക്കെയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ? പനി ,ചുമ ,ശ്വാസംമുട്ടൽ, ന്യൂമോണിയ ,കിഡ്നി തകരാർ എ ന്നിവയാണ്

എങ്ങനെയാണ് ഇത് പകരുന്നത്,? മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പടരാൻ ഇതിന് കഴിയും രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും ശ്വാസകോശത്തിൽ നിന്ന് പുറത്തു വരുന്ന അണുക്കളാണ് രോഗം പടരാൻ കാരണമാകുന്നത്.

കൊറോണ യെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം? വ്യക്തിശുചിത്വം ആണ് കൊറോണ പടരുന്ന ഒരു പരിധിവരെ തടയാൻ ഉള്ള മാർഗ്ഗം ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവലും ഉപയോഗിച്ചു മൂടുക അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുക നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൊറോണ എന്ന മാരക വിപത്തിനെ നമ്മുടെ ലോകത്തുനിന്ന് തുരത്താം.

അഡോൺ സിറിയക് റോണി
2 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം