ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28313 (സംവാദം | സംഭാവനകൾ) (' ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                            ശുചിത്വം

ഒരു ഗ്രാമത്തിൽ രാമു എന്നും ,രഘു എന്നും രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . രഘു നല്ല വൃത്തിയുള്ളവൻ ആയിരുന്നു. അവൻ ദിവസവും രാവിലേയും ,വൈകുന്നേരവും കുളിക്കും. പല്ലു തേക്കും. നഖം വെട്ടും. വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കും.

ദേവനന്ദ സുനിൽ
[[|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020


രാമു നേരെ തിരിച്ചാണ്. പല്ലു തേയ്ക്കാനും ,കുളിക്കാനും മടി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല. നഖങ്ങൾ നീണ്ട് ചെളി കെട്ടി നിൽക്കുന്നു. ഒരിയ്ക്കൽ രാമുവിന് രോഗം പിടിപെട്ടു .വൈദ്യൻ പറഞ്ഞു: " വ്യക്തി ശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കും" .രാമു അന്നുമുതൽ ശുചിത്വം പാലിച്ചു . അവന്റെ അസുഖം ഭേദമായി . അവൻ മറ്റുള്ളവർക്കും 'ശുചിത്വ"ത്തെപ്പറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ആ ഗ്രാമം മുഴുവൻ ശുചിത്വമുള്ളവരായി .