എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ *എന്റെ അതിജീവനം*
*എന്റെ അതിജീവനം*
അയാൾ എയർ ഇന്ത്യ വിമാനത്തിലാണ് വന്നത് പോരുമ്പോൾ നടത്തിയ ടെസ്റ്റുകളെല്ലാം നെഗറ്റീവ് ആയിരുന്ന സന്തോഷത്തിലാണ്......... പക്ഷെ '14 ദിവസം ക്വാറന്റൈൻ' അതിന്റെ വിഷമമായിരുന്നു ഉള്ളു നിറയെ സ്വന്തം കുഞ്ഞിനെ ഇതുവരെ ഒന്ന് എടുത്തിട്ടില്ല. അവളെ ഒന്ന് ഉമ്മവെക്കാൻ പോലും....... 14 ദിവസം എന്നാലും കുഴപ്പമില്ല എല്ലാവർക്കും നല്ലതിന് വേണ്ടിയല്ലേ. പക്ഷെ ഇടിമിന്നൽ പോലെയാണ് ആ വാർത്ത വന്നത്. തന്നോട് ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത ഒരാൾക്ക് covid 19. പിന്നീട് വിളിക്കാത്ത ദൈവങ്ങളില്ല അധികം വൈകിയില്ല കൂട്ടത്തിൽ തനിക്കും കിട്ടി പേടിച്ചു വിറച്ചു തനിക്കും വരരുതേ എന്ന് പ്രാർത്ഥിച്ച കൊറോണ വൈറസ്...... പിന്നീട് ഐസൊലേഷൻ വാർഡ് അവിടെ എത്തും വരെ അയാളുടെ ഉള്ളു പിടച്ചു. പക്ഷെ അവിടെ സ്വീകരിച്ചവരെ മാലാഖാമാരായി തോന്നി.അസുഖ ബാധിതർ എല്ലാം പോസിറ്റീവ് ആയി കാണാൻ പ്രേരിപ്പിച്ചു. പിന്നീട് വന്ന എന്റെ ടെസ്റ്റുകളുടെ മനസ്സിന് സമാധാനമില്ലാത്തവയായിരുന്നു. മനസ്സിന് എവിടെനിന്നോ ഒരു ധൈര്യം അതിലപ്പുറം ജീവിക്കാനുള്ള കൊതി കുറച്ചു നാളുകൾക്കു ശേഷം അസുഖം ഭേദമായി. ഇപ്പോഴും ഐസൊലേഷൻ അയാൾ ഓർത്തു ആ നാളുകളെ കുറിച്ച് അതിനപ്പുറം ജീവിക്കാനുള്ള കൊതി ഉള്ളിലാക്കി ഈ ഭൂമിയിൽ ഉറ്റവരെയും ഉടയവരെയും കണ്ണ് നിറയെ ഒന്ന് കാണാൻ പോലും സാധിക്കാതെ....... .
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ