ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കൂട്ടുകാരെ നാം ഒരു മഹാമാരിയുടെ കയ്യിൽ അകപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ കൊറോണ എന്നൊരു കുഞ്ഞൻ വൈറസിന്റെ കൈകളിൽ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഒരുപാട് മനുഷ്യ ജീവനുകൾ ഇല്ലാതായികൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ നമ്മൾ ഒരിക്കലും അതിനെ പേടിക്കുകയല്ല വേണ്ടത് വരാതിരിക്കാൻ ഉള്ള ജാഗ്രതയാണ് ഓരോരുത്തരും കൈകൊള്ളേണ്ടത്. ഈ ഒരു കുഞ്ഞൻ വൈറസ് കാരണം നമ്മുടെ ഇപ്പോഴത്തെ ജീവിതശൈലി തന്നെ മാറിയിരിക്കുകയാണ്. ഇപ്പോൾ നാം പ്രധിനിധീകരിക്കുന്ന ഈ പ്രധിസന്ധി തരണം ചെയ്യണമെങ്കിൽ നാം ചില ജാഗ്രതകൾ പാലിക്കേണ്ടത് ഉണ്ട്. അതിൽ പ്രധാനമായത് വീട് വിട്ട് പുറത്ത് ഇറങ്ങാതിരിക്കുക എന്നതാണ്. അത്യാവശ്യ ഘട്ടത്തിൽ പുറത്ത് ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ നിർബന്ധമായും മുഖം മറക്കുക, വ്യക്തികളിൽ നിന്നും നിശ്ചിത അകലം പാലിക്കുക, കൈകൾ സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കഴുകുക. രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക കേന്ദ്രങ്ങളിൽ അറിയിക്കുക, അതുപോലെ സർക്കാർ ഇതുമായി ബന്ധപെട്ടു പറയുന്ന എല്ലാവിധ നിർദ്ദേശങ്ങളും പാലിക്കുക വ്യാജ വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക എന്നിവയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ