സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/മഹാമാരികളുടെ രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരികളുടെ രാജാവ് (കൊറോണ - കിരീടം)

കൊറോണ വൈറസ് അഥവാ കോവിഡ്-19 ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരി ആണ്. പുതിയൊരു രോഗം വളരെ പെട്ടെന്ന് വലിയ പ്രദേശത്ത് പരക്കുമ്പോൾ ആണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. 2020 മാർച്ച്‌ 11 ന് ലോകാരോഗ്യ സംഘടന കൊറോണാ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.

ചൈനയിലെ ലാബിൽ നിന്ന് ചേർന്നതാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ അഭിപ്രായപ്പെടുന്നു. ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്ക.ജൈവ ആയുധ പരീക്ഷണത്തിന് ഇടയ്ക്കാണ് വൈറസ് പുറത്തു പോയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

ചൈനയിലെ വൈറസ് ശേഖരണത്തിന്റെ കേന്ദ്രമാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ആയിരത്തി അഞ്ഞൂറോളം വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് ആണിത്. എങ്കിലും വവ്വാലുകളിൽ കാണുന്ന സാർസിന് സമാനമായ കൊറോണാ വൈറസിനെ കൈകാര്യം ചെയ്യാനുള്ള സുരക്ഷ ഒന്നും സ്ഥാപനത്തിന് ഇല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നിലാവിലെ ജീവനക്കാരിൽ നിന്നും അബദ്ധത്തിൽ ആവാം വൈറസ് പടർന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ പുതിയ വാർത്തയെപ്പറ്റി സ്ഥാപനം പ്രതികരിച്ചിട്ടില്ല. എന്നാൽ 2019 ഡിസംബർ 30ന് പുതിയ ഒരു വൈറസിനെ കണ്ടെത്തിയെന്നും ജനുവരി രണ്ടിന് ഇതിനെ തിരിച്ചറിഞ്ഞു എന്നും ജനുവരി 11-ന് വൈറസിനെ പറ്റിയുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനക്ക് നൽകിയിരുന്നുവെന്നും ലാബ് ചൂണ്ടിക്കാട്ടുന്നു. വൈറസ് ലാബിൽ നിന്ന് ചോർന്നത് ആകാം എന്ന വാദം ആദ്യമായി ഉയർത്തിയത് ഇസ്രായേൽ ജൈവ ശാസ്ത്രജ്ഞനായ ഡാനി ഷൊഹം ആണ്.

2019 നവംബറിൽ ചൈന കണ്ടെത്തിയ വൈറസിന്റെ പേരാണ് സാർസ് കോവ്-2. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ആക്രമിക്കുന്ന കൊറോണ കുടുംബത്തിൽപ്പെട്ട വൈറസ് ആണിത്. ശരീരകോശങ്ങളെ ആക്രമിച്ചു കോശങ്ങളിലെ പ്രോട്ടീൻ ഉപയോഗിച്ച് പുതിയ കൂടുതൽ വൈറസുകൾ ഉത്പാദിപ്പിക്കാൻ ഇവയ്ക്ക് കഴിയും. ശരീരം നിറയെ ക്രൗൺ അഥവാ കിരീടത്തിലേത് പോലെ ഉയർന്നു നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് കൊറോണ വൈറസിന് ഈ പേര് ലഭിച്ചത്. മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് കടക്കാൻ കൊറോണയെ സഹായിക്കുന്ന താക്കോലാണ് ഈ മുനകൾ.

പുതിയത് ഉൾപ്പടെ 7 ഇനം കൊറോണ വൈറസ് കളെ കണ്ടെത്തിയിട്ടുണ്ട്. പനി, ക്ഷീണം, തൊണ്ടവേദന, ശരീരവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരിൽ ഏകദേശം 80% പേരും പ്രത്യേക ചികിത്സ ഇല്ലാതെതന്നെ രോഗമുക്തി നേടും. രോഗബാധിതരിൽ ആറിലൊരാൾ എന്ന കണക്കിനാണ് രോഗം ഗുരുതരമാകുന്നത്. വയോജനങ്ങളെയും ആരോഗ്യപരമായി ദുർബലരായ വരെയുമാണ് രോഗം ഗുരുതരമായി ബാധിക്കുക. ഈ ലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം.

വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറുസ്രവ തുള്ളികളിലൂടെ കോവിഡ് -19 പകരാം. ഈ തുള്ളികൾ ചുറ്റുമുള്ള വസ്തുക്കളിലും പ്രതലങ്ങളിലും വീഴാം. ഇവിടങ്ങളിൽ സ്പർശിച്ച കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ആണ് ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ വൈറസ് എത്തുക.കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ്‌ എങ്കിലും കൈ കഴുകുന്നത് ശീലമാക്കാം. സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻസ് സാനിറ്റയിസറുകൾ ഉപയോഗിക്കാം. അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും നശിക്കുന്നത് ഒഴിവാക്കുക. വൈറസിനെതിരെ മൾട്ടിപർപ്പസ് വാക്സിൻ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

യുഎസിലെ കൊളംബിയ സർവകലാശാലയിൽ മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറും അർബുദ ഗവേഷകനും ദി എംപെറർ ഓഫ് ഓൾ മാലഡീസ് - ദി ബയോഗ്രഫി ഓഫ് ക്യാൻസർ എന്ന പുസ്തകത്തിന്റെ രചയിതാവുമായ സിദ്ധാർത്ഥ മുഖർജി എന്ന് ഇൻഡോ അമേരിക്കൻ അഭിപ്രായപ്പെടുന്നത് ഈ വൈറസ് ഒരു ലാബിൽ നിർമ്മിച്ചതാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ്. വവ്വാലുകളിൽ കാണപ്പെടുന്ന കൊറോണ വൈറസ് ശ്രേണിയാണ് കോവിഡിന് കാരണമായ വൈറസുമായി സാമ്യം പുലർത്തുന്നത് എന്ന് എന്ന് അദ്ദേഹം പറയുന്നു.

ലോകം ഒരുമിച്ച് കോവിഡിനെതിരായ പോരാട്ടത്തിലാണ്. മനുഷ്യരാശി ഉറപ്പായും ഈ മഹാമാരിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കാം...

അൽഫോൻസാ സാജു
7 B സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം