സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/2020 ലെ കോവിഡ് 19
2020 ലെ കോവിഡ് 19
എല്ലാ ദിവസത്തെയും പോലെ ഒരു ദിവസമായിരുന്നു ചൈനയിലെ ആ ദിവസം. പെട്ടെന്നായിരുന്നു ആ അപൂർവ്വ രോഗം ചൈനയിലെവുഹാനിലെ ഒരാൾക്ക് സ്ഥിരീകരിച്ചത്. അവന്റെ പേരാണ് കോവിഡ് 19. ഇവന്റെ ഇരട്ട പേരാണ്* കൊറോണ*. ഒരു കൗമാരക്കാരനെ പോലെ തിളച്ചു മറിയുന്ന പ്രായമാണ് ഇവനെ. 19 വയസ്സ്* എന്ന് സൂചിപ്പിക്കുന്നത്. മനുഷ്യനുള്ളിലെ RNA പോലെയാണ് ഈRNA വൈറസ്. 19 വയസ്സുകാരനായ ഈ വൈറസ് സ്പർശനത്തിലൂടെയും വായുവിലൂടെയും ആണ് പടരുന്നത്. ചൈനയിൽ തുടങ്ങിയ ഈ വൈറസ് ഇന്ന് ലോകം മുഴുവൻ ബാധിച്ചു കിടക്കുന്നു. ഇപ്പോൾ ഇത് ഏറ്റവും കൂടുതൽ അപകടകരമായി ബാധിച്ചിരിക്കുന്നത് യുഎസ്, ഇറ്റലി സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ്. അധികം താമസിക്കാതെ തന്നെ ആയിരുന്നു അവന്റെ ഇന്ത്യയിലേക്കുള്ള പറന്നു വരവ്. ഇന്ത്യ മുഴുവൻ അവന്റെ അധിനതയിൽ ആണെങ്കിലും അവന്റെ സാമ്രാജ്യം മഹാരാഷ്ട്രയിലാണ്. ഒരുപക്ഷേ ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ്. പ്രളയത്തെ തോൽപ്പിച്ച കേരളം എന്ന് കോവിഡിന് അറിയാമായിരുന്നു. അവൻ പരമാവധി കേരളത്തെ മുഴുവൻ അധിനതയിൽ ആക്കാൻ നോക്കി. പക്ഷേ, നടന്നില്ല. ഇപ്പോഴും ആ 19 കാരൻ കേരളത്തെ നശിപ്പിക്കാൻ പരിശ്രമിക്കുന്നു. കേരളം കൊറോണയെ ഭാഗികമായി ചെറുത്തു നിൽക്കുന്നു. ഇതിനുവേണ്ടി പരിശ്രമിച്ചത് സർക്കാരും ആരോഗ്യ വകുപ്പും പോലീസും ഡോക്ടർമാരും സ്വന്തം ജീവിതം പോലും നോക്കാതെ,, ""കൊറോണയ്ക്കെതിരെ "" പ്രവർത്തിച്ച നേഴ്‌സുമാർ നല്ലവരായ നാട്ടുകാരുടെയും പരിശ്രമ ഫലമാണ്. അതിനായി നമുക്കും പരിശ്രമിക്കാം. STAY HOME.. BE SAFE..............................BREAK THE CHAIN......................
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -കൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -കൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -കൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം