എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്
ചെറുത്തുനിൽപ്പ്
ലോകം കൊറോണ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് .കൊറോണ വ്യാപനം പിടിച്ചുനിർത്താനാകാതെ ലോകരാഷ്ട്രങ്ങൾ വെല്ലുവിളി നേരിടുകയാണ്. കോവിഡ് 19 ന്റെ ഉത്ഭവത്തെക്കുറിച്ചും തുടക്കത്തിൽ എങ്ങനെ വ്യാപിച്ചു എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ രോഗത്തെ നേരിടാൻ രാജ്യങ്ങളെ സഹായിക്കും. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കണ്ടുവരുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ് . ലക്ഷണങ്ങൾ. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും. വൈറസ് പടരുന്നത് ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ, അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാംവൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ .മറ്റോ തൊട്ടാലും രോഗം പടരും. ചികിത്സ. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക.വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, വൈറസ് ബാധ തടയാൻ മുഖാവരണം ഉപയോഗിക്കുക. കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. "വരൂ,പേടി വേണ്ട , ചെറുത്തുനിൽപ്പാണ് ആവശ്യം , ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം.".......... stay home stay safe |