അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം തന്നെയാണ് വ്യക്തി ശുചിത്വം . ആരോഗ്യമുള്ള തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മളുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം . ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമായി. അങ്ങന്നെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കുന്ന അവസ്ഥയാണ് ഇന്ന് . ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം വ്യക്തി ശുചിത്വം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കിയേ തീരൂ. ഓരോ കുട്ടിയും ചെറുപ്പം മുതലേ ശുചിത്വം ശീലമാക്കണം. രാവിലെയും വൈകുന്നേരവും കുളിക്കണം നഖം വെട്ടി വൃത്തിയാക്കണം. ഭക്ഷണത്തിന് മുമ്പും ശേഷവും കൈയും മുഖവും വായയും കഴുകി വൃത്തിയാക്കണം . അലക്കിത്തേച്ച വസ്ത്രങ്ങൾ മാത്രം ധരിക്കുക. നാം ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുക. ഓരോരുത്തരുടേയും വ്യക്തിത്വം വിലയിരുത്തുമ്പോൾ ശുചിത്വം ഒരു പ്രധാന ഘടകമാണ്. അത് കൊണ്ട് തന്നെ നല്ല വ്യക്തിത്വമുള്ളവരായി മാറേണ്ടതാണ്. എല്ലാവരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് കൊണ്ട് കൊറോണ പോലുള്ള മാഹാമാരികളെ അതിജീവിക്കാം.

ആശ്രിത എം
ആറാം തരം അതിരകം യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം