എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ ഒരു ഗ്രാമീണ ചെറുപ്പക്കാരൻ
ഒരു ഗ്രാമീണ ചെറുപ്പക്കാരൻ
ഒരിടത്തു രാജു എന്ന ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.ഷീറ്റ് മേഞ്ഞ ഒരു ചെറിയ വീട്ടിലായിരുന്നു രാജുവും അച്ഛനും അമ്മയും താമസിച്ചിരുന്നത്.രാജുവും അച്ഛനും കൂലിപണിക്കാരയിരുന്നു.അവർ സന്തോഷമായി ജീവിച്ചു പോന്നു. എന്നാൽ ഒരു ദിവസം ആ ദുഃഖകരമായ വാർത്ത അറിഞ്ഞ് അവർ പേടിച്ചു വിറച്ചു.കേവലം ഒരു ചെറു വൈറസ്സു മൂലം മനുഷ്യരെല്ലാം മരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പേരാണ് കൊവിഡ് 19.ചൈനയിൽ നിന്നും തുടങ്ങി ഇറ്റലി,അമേരിക്ക,സ്പെയിൻ,ഇന്ത്യ എന്നിങ്ങനെ എല്ലാ രജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു.ഒട്ടും താമസിക്കാതെ തന്നെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു ,ജനജീവിതം സ്തംഭിച്ചു ,ആവശ്യ സാധനങ്ങൾ ഒഴികെ എല്ലാ കടകളും അടച്ചു ,വാഹനങ്ങൾ നിർത്തലാക്കി ,ജോലിക്കു പോകാൻ കഴിയാതെയായി,ഇനിയുള്ള ജീവിതം എങ്ങനെയെന്നു അവർ ഭയന്നു.അതോടൊപ്പം ആരോഗ്യമേഖലയിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചു. 1. അവശ്യസാധനങ്ങൾ വാങ്ങാൻ ഒരു വീട്ടിൽ നിന്നും ഒരാൾ മാത്രം പുറത്ത് പോകുക. 2. പുറത്ത് പോകുന്ന സമയത്ത് മാസ്ക് ധരിക്കുക. 3. ഇടയ്കിടെ സോപ്പു ഉപയോഗിച്ചു കൈകൾ നന്നായി കഴുകുക. 4. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. 5. ചുമയ്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും പൊത്തുക. 6. ഹസ്തദാനം ഒഴുവാക്കുക. 7. സാമൂഹിക അകലം പാലിക്കുക. 8. പനി,ചുമ എന്നിവയുണ്ടായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക. 9. വിദ്ദേശത്തുനിന്നു വന്നവർ ഉണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോകുക. എന്നിങ്ങനെയുള്ള അറിവ് കിട്ടയപ്പോൾ രാജുവിന്റെയും കുടുംബത്തിന്റെയും ഭയം മാറി.അവർ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചു.വീടിനോട് ചേർന്ന കുറച്ചു സ്ഥലത്ത് പച്ചകൃഷി തുടങ്ങി.ജോലി ഇല്ലാത്തതിനാൽ കൈയിൽ കാശില്ല,റേഷനരിയും ,വീട്ടിലെ വിഷരഹിത പച്ചകറികളും ഉണ്ടായിരുന്നതിനാൽ അവർക്കു ആഹാരത്തിനു ബുദ്ധിമിട്ടുണ്ടായില്ല. ഒരു ദിവസം രാത്രി രാജു വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു.അവന്റെ അയൽവാസി അതുവഴി വന്നു.രാജു അവനോട് പറഞ്ഞു നമ്മൾ ഒരാൾ സഞ്ചരിച്ചുകൊണ്ടിരുന്നാൽ കൊവിഡ് എന്ന മഹാമാരി നമ്മിലൂടെ നമ്മുടെ കുടുംബത്തിനും അയൽകാർക്കും അങ്ങനെ ഈ ലോകം മുഴുവൻ വ്യാപിക്കും.എന്നാൽ നമ്മൾ ഒരൊരുത്തരും വിചാരിച്ചാൽ ഇതിനെ തുടച്ചു നീക്കാനും സാധിക്കും.ഇന്നത്തെ കുറച്ചു ആഘോഷങ്ങൾ വെണ്ടെന്നു വാച്ചലെ ഭാവിയിലെ ഒരായിരം ആഘോഷങ്ങൾ ആഘോഷിക്കാൻ നാം ഒരൊരുത്തരും ഉണ്ടാകൂ. “സൂക്ഷിച്ചാൽ ദുഃഖികേണ്ട" .ഇത്രയും കേട്ടപ്പോൾ അയ്യാൾ വീട്ടിലെക്കു മടങ്ങി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ