എ എൽ പി എസ് മണ്ടകക്കുന്ന്/അക്ഷരവൃക്ഷം/ രാജാവിന്റെ മാറ്റം
രാജാവിന്റെ മാറ്റം
ഒരിക്കൽ ഒരു രാജ്യത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഭക്ഷണ പ്രേമിയും പിന്നെ ഒരു വൃത്തിയും ഇല്ലാത്ത ഒരു രാജാവായിരുന്നു. അദ്ദേഹം കുളിക്കുകയോ നഖം മുറിക്കുകയോ ചെയ്തിരുന്നില്ല.തന്റെ രാജ്യത്തിന്റെയോ അവിടുത്തെ ജനങ്ങളുടെ യോ ഒരു വിവരവും അന്വോഷിക്കുകയുംഇല്ലായിരുന്നു. അദ്ദേഹം ആകെ ശ്രദ്ധ നൽകിയത് ഭക്ഷണക്കാര്യത്തിൽ മാത്രമാണ് അങ്ങനെ ഒരു ദിവസം രാജാവിന് സുഖമില്ലാതെ അദ്ദേഹം കിടപ്പിലായി പല വൈദ്യൻമ്മാരും ചികിത്സിച്ചു പക്ഷെ രാജാവിന്റെ അസുഖം ഭേദമായില്ല അങ്ങനെയിരിക്കെ ഒരു വൈദ്യൻ വന്ന് രാജാവിനെ പരിശോധിച്ചു. വൈദ്യൻ രാജാവിനോട് പറഞ്ഞു താങ്കൾ ഞാൻ പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ താങ്കളുടെ അസുഖം സുഖപ്പെടുന്നതാണ്. രാജാവ് ചോദിച്ചു എന്താണ് ഞാൻ ചെയ്യോണ്ടത്. വൈദ്യൻ പറഞ്ഞു താങ്കൾ ദിവസവും 2 നേരം കുളിക്കുക പിന്നെ നഖം മുറിക്കുക പിന്നെ ഭക്ഷണ കാര്യത്തിൽ ക്രമീകരണം വരുത്തുക നന്നായി അധ്വാനിക്കുകയും ചെയ്യുക. കുറച്ചു വിശമത്തോടെയാണെങ്കിലും രാജാവ് സമ്മതിച്ചു ദിവസങ്ങൾക്ക് ശേഷം .രാജാവിന്റെ അസുഖം ഭേദമായി രാജാവ് പഴയതിലും ആരോഗ്യവാനായി.പിന്നീട് ഒരിക്കലും അദ്ദേഹം വൃത്തിയില്ലാതെ നടന്നിയില്ല അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്തിട്ടില്ല. പിന്നെ അദ്ദേഹം രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യം ശ്രദ്ധിക്കവാനും തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ