എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/വളർത്താം നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വളർത്താം നല്ല ശീലങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വളർത്താം നല്ല ശീലങ്ങൾ

കൂട്ടുകാരെ, നാമിപ്പോൾ ലോക് ഡൗൺ കാരണം വീടുകളിലാണല്ലോ. ഈ സ്ഥിതി എത്ര നാൾ തുടരുമെന്ന് അറിയുകയുമില്ല. ഈ സമയങ്ങളിൽ നമുക്ക് ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിരാവിലെ ഉണരണം. അതിനുശേഷം വീടും പരിസരവും വൃത്തിയാക്കണം. വീട്ടുമുറ്റത്ത് നമുക്കൊരു പൂന്തോട്ടം ഉണ്ടാക്കാം. പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. പത്രവായനയിലൂടെ വായനാശീലവും നമുക്ക് വളർത്തിയെടുക്കാം. നമ്മൾ പഠിച്ച പാഠഭാഗങ്ങളും പഠിക്കാം.
ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകണം. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം. അതിനൊരു ഉദാഹരണമാണ് കൊറോണ എന്ന മഹാവ്യാധി. ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നതും ശീലമാക്കുക. കൂട്ടത്തിൽ പൊതുസ്ഥലങ്ങളിൽ തുപ്പാനും പാടില്ല. ശുചിത്വത്തോടെ വളരാം. വളർത്താം നല്ല ശീലങ്ങൾ.

അജ്ന.എ.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം