ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/വീണ്ടും ഒരു മഹാമാരി
വീണ്ടും ഒരു മഹാമാരി
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ്. ലോകത്താകെ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഈ വൈറസ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണയുടെ ഉത്ഭവമെന്ന് ശാസ്ത്രലോകം വിശ്വസിച്ചു വരുന്നു. 2019 ലാണ് കൊറോണയുടെ ആരംഭം. അതുകൊണ്ടുതന്നെ ഈ വൈറസിന് കൊവിഡ് - 19 എന്ന വിളിപ്പേരു കൂടിയുണ്ട്. സമ്പന്നരാഷ്ട്രമെന്നഹങ്കരിച്ചിരുന്ന പല വൻകിട രാജ്യങ്ങളും കൊറോണയ്ക്കു മുമ്പിൽ മുട്ടുകുത്തിയിരിക്കുകയാണ്. പല രാജ്യങ്ങളും ലോക് ഡൗണിന്റെ മറവിൽ കൊറോണയെ പ്രതിരോധിക്കുകയാണ്. ലോകത്താകെ രണ്ടുലക്ഷത്തിലധികം ജീവനുകൾ ഇപ്പോൾ തന്നെ കൊറോണ കവർന്നെടുത്തു കഴിഞ്ഞു. പല മഹാമാരികൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനേക്കാൾ ഭീകരാവസ്ഥയാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ശാസ്ത്രമിത്ര വളർന്നിട്ടും കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിൻ ഒരു രാജാവും കണ്ടു പിടിച്ചിട്ടില്ല. ഇതിനെതിരായുള്ള മരുന്ന് കണ്ടുപിടിക്കുമ്പോഴേക്കും അനവധി ജീവനുകൾ പൊലിഞ്ഞേക്കും. മൃഗങ്ങളിലും ഈ വൈറസ് ബാധിച്ചതായി കണക്കാക്കുന്നു. അന്തരീക്ഷമലിനീകരണം പോലുള്ളവ നന്നേ കുറഞ്ഞിട്ടുണ്ട്. മദ്യഷാപ്പുകളടച്ചതും മറ്റ് ലഹരിവസ്തുക്കളുടെ ലഭ്യതയില്ലായ്മയും കാരണം പലരും ഇതുപോലുള്ള ശീലങ്ങൾ നിർത്തിയിട്ടുണ്ട്. ഈ രോഗത്തിനെതിരേയുള്ള മാനവരാശിയുടെ പോരാട്ടം അധികം വൈകാതെ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ