ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം




മനുഷ്യനെ നടുക്കി മഹാമാരി
ചൈനയിലെ വുഹാനിൽ ഉദയം കൊണ്ടു
കൊറോണയെന്നല്ലേറെ അതിൽ നാമം
കോവിഡ് 19 എന്നൊരു ഓമനപ്പേർ
അത് ചൈനയിലല്ലേ എന്നാശ്വസിച്ചു
പക്ഷെ, യൂറോപ്പിനെ അത് പിടിയിലാക്കി
എനിക്കിത് ബാധകമല്ല എന്ന് അമേരിക്ക
ഏറ്റവും കോവിഡ് അമേരിക്കയിൽ
മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങൾ
ജീവൻ നഷ്ടപ്പെട്ട് കേഴുന്നു
മൃതദേഹങ്ങൾ അടിഞ്ഞുകൂടിയ മോർച്ചറികൾ
മനുഷ്യമനസ് മരവിച്ചിടുന്നു
മാതൃഭാഷയെ പുച്ഛിച്ചു തള്ളി
വിദേശത്ത് മക്കളെ പഠിപ്പിച്ച് നാം
ഉന്നത വിദ്യാഭ്യാസ ജാതർ
മൃതദേഹങ്ങളായി മടങ്ങിടുന്നു
ആർക്കും വേണ്ട ആരും തിരിഞ്ഞു നോക്കുന്നില്ല
കോവിഡ് 19 വന്നു ചേർന്നാൽ
ധനികനും ദരിദ്രനും സമന്മാർ


          
             


അനുദ്ര
5 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത