സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/രക്ഷിക്കാം അമ്മയെ

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷിക്കാം അമ്മയെ

ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിന് പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും.സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് അല്പാല്പമായി നശിപ്പിക്കപ്പെട്ട കൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ് എന്നതിൽ തർക്കമില്ല. എന്നാൽ നിലവിലുള്ള ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. അത് കൂടുതൽ യാന്ത്രികത യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സുഖം സന്തോഷങ്ങൾ പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടി ഉയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി അവൻ അധപതിച്ചു കൊണ്ടിരിക്കുന്നു ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്ന് ഒത്തിരി മാറിയിരിക്കുന്നു പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാല യായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കാൻ ഉള്ള ഖനന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു വിദേശരാജ്യങ്ങളിൽ ദിവസവും ടൺകണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ കയറി കടലുകളിൽ നിക്ഷേപിക്കുകയാണ് എന്ന സത്യം പത്രത്താളുകളിലൂടെ നമുക്കിന്ന് ബോധ്യം ആണല്ലോ .സ്വന്തം ദേശം മാലിന്യ മുക്തം ആണെന്ന് ആശ്വസിക്കുന്ന ഇക്കൂട്ടർ. വലിയൊരു ദുരന്തമാണ് തങ്ങൾ ക്ഷണിച്ചുവരുത്തുന്നത് എന്ന വസ്തുത അറിയുന്നില്ല. ജീവിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അനുവദിച്ചിരിക്കുന്നത് പോലെ മറ്റെല്ലാ ജീവികൾക്കും ഉണ്ടെന്ന് സത്യം എന്തുകൊണ്ടാണ് മനുഷ്യൻ മറന്നു പോകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി കൂടുതൽ ആണിപ്പോൾ. ഇതിൽ നിന്നും ഉളവാകുന്ന ശബ്ദമലിനീകരണത്തിന് അന്തരീക്ഷ മലിനീകരണത്തിന് ഗ്രാഫ് എപ്പോഴും മുകളിലേക്ക് തന്നെ. കാടുവെട്ടിത്തെളിച്ച് കോൺക്രീറ്റ് കാടുകൾ ഉണ്ടാക്കുന്നതും മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നത് വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ശാസ്ത്ര സാങ്കേതികതയുടെ ഉന്നത പദങ്ങൾ കീഴടക്കിയ മനുഷ്യ മസ്തിഷ്കത്തിന് തീർച്ചയായും പ്രകൃതി രക്ഷാ മാർഗ്ഗങ്ങൾ കണ്ടെത്താനാകും സ്വന്തം മാതാവിന്റെ നെഞ്ചു പിളർക്കുന്ന രക്തരക്ഷസ് ആവരുത് നമ്മൾ. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിൽ ഇരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതല ഉള്ളവരാണ് നമ്മൾ. ഈ ഭൂമി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്., ഉറുമ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണ്. പാദസ്പർശം ക്ഷമസ്വമേ എന്ന ക്ഷമാപണത്തോടെ ആണ് പണ്ട് ഭൂമിയെ സ്പർശിച്ചിരുന്നതുപോലും. ആ വിനയവും ലാളിത്യവും തിരികെ കിട്ടേണ്ടതുണ്ട്. ഈ ലോകത്ത് പ്രകൃതി സംരക്ഷണത്തിനായി സ്വജീവിതം സമർപ്പിച്ച അസംഖ്യം ജന്മങ്ങളുണ്ട് ഈ ഭൂമി നാളേക്ക് എന്നേക്കും എന്ന സങ്കടത്തോടെ പ്രവർത്തിക്കുന്ന അവരുടെ മതത്തിൽ നമുക്കും പങ്കുചേരാം

ആഷിൻ മനോജ്‌
9 ഇ സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം