എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം



ഹായ് കൂട്ടുകാരെ, ഞാൻ ആദ്യമായി കോവിഡ് രോഗം വന്നവർക്ക് സുഖം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കോവിഡ് -19 എന്ന രോഗവുമായി ബന്ധപ്പെട്ട് നമുക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. രോഗം വന്നാൽ നമ്മുടെ ശരീരത്തിന് ചെറുത്തു നിൽക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. അതുകൊണ്ട് ആദ്യമായി നമ്മൾ ചെയ്യേണ്ടത് രോഗപ്രതിരോധശേഷിയുള്ള ആഹാരസാധനങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഉദാഹരണം പാൽ മുട്ട പഴയവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം, മാംസം, ശുദ്ധജലം ഇവ നമ്മുടെ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ചൂടുകാലത്ത് ധാരാളം നാരങ്ങവെള്ളം, കഞ്ഞി വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, ധാരാളം കുടിക്കണം. കാരണം നമ്മുടെ ശരീരത്തിലെ ജലാംശം ചൂട് സമയത്ത് നഷ്ടപ്പെടുകയാണ്. നമ്മുടെ ജനനസമയം ആയിരിക്കുമ്പോൾ തന്നെ കുത്തിവെപ്പുകൾ അതാത് സമയത്ത് എടുക്കേണ്ടതാണ്. നാം എല്ലാ സമയത്തും വ്യായാമം ചെയ്യേണ്ടതാണ് ഇത് നമ്മുടെ ശരീരത്തിന് രക്തയോട്ടം കൂട്ടുന്നതിനും സഹായിക്കും പുറത്തിറങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ. മാസ്ക് ധരിക്കണം ഒരു മീറ്റർ അകലം പാലിക്കണം സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകണം.

രാജരാജേശ്വരി
4 A എൽ.എഎം.എൽ.പി.എസ്‌. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം