സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37053 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു ലോക് ഡൗൺ ചിന്ത | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ലോക് ഡൗൺ ചിന്ത

പരീക്ഷാ ചൂടില്ലാതെ സ്കൂൾ അടച്ചപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. എപ്പോഴും രണ്ടു മാസം അവധി കിട്ടുമ്പോൾ ഈ പ്രാവിശ്യം രണ്ടര മാസം ഹോ ആലോചിക്കാൻ വയ്യ ! കളിച്ചു തിമിർക്കണം പരീക്ഷ എഴുതാതെ തന്നെജയിച്ചു എന്നതിൻ്റെ ഉത്സാഹം ഒന്നു വേറേഎന്തു സന്തോഷമായിരുന്നു ആദ്യ ദിവസങ്ങളിൽ... എന്തിനാണ് അവധി എന്നൊന്നും ചിന്തിച്ചില്ല. സ്കൂളിൽ പോകാതിരിക്കലാണല്ലോ നമ്മുക്ക് മുഖ്യം.ചൈനയിലോ എവിടെയോ എന്തോ വൈറസ് പരത്തിയ രോഗമാണെന്നും ഒത്തിരി പേർ മരിച്ചെന്നും രോഗബാധിതർ ഉണ്ടെന്നും TV യിൽ ന്യൂസ് ഇടയ്ക്ക് കേൾക്കുന്നുണ്ട്. നമ്മൾ അനുഭവിക്കാത്തതെല്ലാം കേട്ടുകേൾവി ആയതു കൊണ്ടാണോ വേണ്ടത്ര ശ്രദ്ധയില്ലാത്തതു കൊണ്ടാണോ എന്താണന്നറിയില്ല ഞാൻ പുതിയ കളി ലോകം ഉണ്ടാക്കുന്ന ശ്രമത്തിലായിരുന്നു. പക്ഷേ സന്തോഷം അധിക ദിവസം നിന്നില്ല കൊയത്ത് കഴിഞ്ഞ പാടത്തു പന്തുകളിച്ച രണ്ടു ദിവസത്തിനുള്ളിൽ പോലീസു വന്നു ഞങ്ങളെ ഓടിച്ചു കണ്ടം വഴി ഓടി എന്ന കേഴ് വി യിൽ. നിന്നും അനുഭവപാഠം അറിഞ്ഞ നിമിഷങ്ങൾ ലോക് ഡൗൺ അപാരത ! ബോധ്യമായതോടെ കൊത്തം ക്കല്ലുകളിയിലേക്ക് മാറി ആവർത്തന വിരസതയിൽ പല രസങ്ങളും അരുചികളായി മാറിയപ്പോഴാണ് ഒത്തിരി കളികളും ഇത്തിരി പഠനവുമായി പള്ളിക്കുടം തന്നെയെന്ന് തിരിച്ചറിഞ്ഞത്. കൈ കഴുകിയും വീട്ടിലിരുന്നും മാറുന്ന രോഗം എവിടെയും വരരുതെന്ന് ആഗ്രഹിച്ച നിമിഷമാണ് അവധിക്കാലം

അരുന്ധതി സജീവ്
9 A എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം