സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/മനുവും വിനുവും

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുവും വിനുവും

ഒരു ഗ്രാമത്തിൽ മനു,വിനു എന്നും പേരുള്ള രണ്ടു സഹോദരന്മാർ താമസിച്ചിരുന്നു. മനു കഠിനാധ്വാനിയും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത വനമാണ്. എന്നാൽ വിനു അലസനും ഉറക്കം തൂങ്ങിയും ആഹാര പ്രിയനുമായിരുന്നു. മനു ദിവസവും നേരത്തെ എഴുന്നേറ്റ് വീടും പരിസരവും വൃത്തിയാക്കുകയും അടുക്കളപ്പണി എല്ലാം ചെയ്ത് പാടത്തേക്ക് ഇറങ്ങുകയും ചെയ്യും.വിനുവിന്റെ കാര്യത്തിൽ മനു എന്നും അസ്വസ്ഥനായിരുന്നു. മനു വിനുവിന് ഒരുപാട് ഉപദേശങ്ങൾ നൽകി. എന്നിട്ടും വിനു നന്നായില്ല. ഇതിൽ നിന്നും മനുവിനെ ഒരു കാര്യം മനസ്സിലായി. അവൻ സ്വന്തം അനുഭവത്തിൽ നിന്നും മാത്രമേ പാഠം പഠിക്കൂ എന്ന്. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അത്താഴം കഴിഞ്ഞ് മനുവും വിനുവും ഉറങ്ങാൻ കിടന്നു. മനു സുഖമായി ഉറങ്ങി. എന്നാൽ വിനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. അവന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. മനു വിനുവുമായി വൈദ്യരുടെ അടുത്തെത്തി. വിനുവിന്റെ സ്വഭാവം മനസ്സിലാക്കിയ വൈദ്യൻ അവന് ഒരു ഒറ്റമൂലി കൊടുത്തു. എന്നാൽ അതുകൊണ്ട് വിനുവിന്റെ അസുഖം മാറിയില്ല. അവർ വീണ്ടും വൈദ്യരെ സമീപിച്ചു. വിനുവിന്റെ ജീവിതചര്യ മനസ്സിലാക്കിയ വൈദ്യൻ ചില നിബന്ധനകൾ മുന്നോട്ടുവെച്ചു. ദിവസവും രണ്ടുനേരം കുളിക്കണം, പല്ല് തേക്കണം, നഖങ്ങൾ മുറിക്കണം, ആഹാരം ആവശ്യത്തിനുമാത്രം കഴിക്കണം, പാടത്ത് നന്നായി പണിയെടുക്കണം. ഇവയെല്ലാം ചെയ്താൽ മാത്രമേ മരുന്ന് ഫലിക്കൂ എന്ന് വൈദ്യൻ കൂട്ടിച്ചേർത്തു. ഇതെല്ലാം കേട്ടപ്പോൾ വിനുവിനു ദേഷ്യം വന്നുവെങ്കിലും വേദന സഹിക്കാതെ വന്നപ്പോൾ എല്ലാം ചെയ്യാം എന്ന് അവൻ സമ്മതിച്ചു. പിറ്റേദിവസം മുതൽ വിനു മനുവിനോടൊപ്പം പാടത്ത് പണിയെടുക്കാൻ പോയി. വിനുവിന്റെ വേദനയും മാറി മനുവിന് സന്തോഷവുമായി. പാടത്തു നിന്ന് നൂറു മേനിയും അവർ കൊയ്തെടുത്തു.

മുഹ്സിന. എസ്. എസ്
3 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ