കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ഞാൻ മഹാമാരി
ഞാൻ മഹാമാരി
നിങ്ങൾക്ക് എന്നെ അറിയില്ലേ? ഞാൻ കൊറോണ. എന്നെ അറിയാത്തവരായി ഈ ലോകത്ത് ആരാണുള്ളത്. ഈ ലോകത്തെ തന്നെ മാറ്റിമറിച്ച ഒരു മഹാമാരി ആണ് ഞാൻ. ലോകത്തിലെ രണ്ട് ലക്ഷത്തിലധികം മനുഷ്യ ജീവനുകളെ ആണ് ഞാൻ കവർന്നെടുത്തത്. ഒരു വ്യക്തിയിൽ നിന്നും 1000 വ്യക്തികളിലേക്ക് ഞാൻ പ്രവേശിക്കുന്നത്. ജനിച്ച് വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ പോലും കവർന്നെടുക്കുന്ന ഒരു ഭീകരസത്വം ആണ് ഞാൻ. ജനിച്ചുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ പുതിയ തലമുറയെ തകർക്കാനായി എത്തിയ വലിയ മഹാമാരി ആണ് ഞാൻ. ഞാൻ ഈ ലോകത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ലോകത്തെ തന്നെ നശിപ്പിക്കാനായി പിറവിയെടുത്ത അവനാണ് ഞാൻ. ഈ ഭൂമിയിലെ എല്ലാ ഭാഗത്തും ഞാനുണ്ട്. ഇപ്പോൾ ഈ ഭൂമിതന്നെ എന്റെ കൈയിലാണ്. ഈ ലോകത്തിലുള്ള എല്ലാവർക്കും എന്നെ പേടിയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ വന്നിരുന്നു എന്നാണ് പഴയ തലമുറ പറയുന്നത്. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതുപോലെയാണ് ഞാൻ ഭൂമിയിൽ കറങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷമായി പ്രളയം എന്ന വൻ ദുരന്തമായിരുന്നു എല്ലാ ജനങ്ങളുടെയും പേടിസ്വപ്നം. അതു പക്ഷേ കേരളമെന്ന കൊച്ചു സംസ്ഥാനത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ കോവിഡ് എന്ന ഞാൻ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമാണ്. എന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. ഒരു മാസം പ്രായമായ കുഞ്ഞും 106 വയസ്സായ ഒരു അമ്മൂമ്മയും എന്നിൽ നിന്ന് രക്ഷപ്പെട്ടത് എനിക്ക് തന്നെ മഹാത്ഭുതമായി തോന്നി. ഏതൊരു വ്യക്തിക്കും എന്നെ തകർക്കാൻ ആവില്ല. ഇനി തകർക്കാൻ ആകുമോ എന്നും എനിക്ക് അറിയില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ