എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/അക്ഷരവൃക്ഷം/നിലാവിന്റെ രാത്രി

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലാവിന്റെ രാത്രി

നിലാവ് പെയ്യുന്ന രാത്രി
തിങ്കൾ വെളിച്ചം പകരുന്ന രാത്രി
നക്ഷത്ര മാലകളണിയുന്ന രാത്രി
നിലാവിൻ പാൽക്കടലിരമ്പുന്ന രാത്രി
ഇരുട്ടെന്ന കള്ളൻ ഒളിച്ചിരിക്കുമ്പാൾ...
മഞ്ഞുതുള്ളികൾ തിളങ്ങുമ്പാൾ...
ഇളം കാറ്റിന്റെ താളത്തിൽ
ആലിലകൾ കൈ കൊട്ടുമ്പോൾ....
ജീവജാലങ്ങളെല്ലാം മയങ്ങി,
മലകളും പുഴകളും സമുദ്രങ്ങളും മയങ്ങി!
എന്മനം മാത്രം ഉണർന്നിരുന്നു,
നിശാഗന്ധി പോൽ വിടർന്നിരുന്നു.

ഗായത്രി വി എസ്
7 C എൻ.എസ്.എസ്.യു.പി.എസ് ഉപ്പട
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത