പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റ ആവശ്യകത
പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റ ആവശ്യകത
പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റ ആവശ്യകത പാരിസ്ഥിതിക പ്രശ്നത്തിൽപെട്ടു ലോകം ഇന്ന് നട്ടം തിരിയുകയാണ് .മനുഷ്യന്റ ഭൗതികമായ സാഹചര്യത്തിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം .അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോകാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു .ചൂഷണം ഒരർഥത്തിൽ മോഷണം തന്നെയാണ് .പ്രകൃതിയെ ചൂഷണം ചെയുക എന്ന ആശയം പാശ്ചാത്യമാണ് .വൻ തോതിലുള്ള ഉല്പാദനത്തിന് വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി .ഇതിന്റ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്കു പരിസ്ഥിതി നിലംപതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായ പരിസ്ഥിതി പഠിക്കുകയും അതിന്റ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് .മലയാളത്തിന്റ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത് .എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു .കാടിന്റ മക്കളെ കുടിയിറക്കുന്നു.കാട്ടാറുകളെ കൈയ്യേറി .കാട്ടുമരങ്ങളെ കട്ട് മുറിച്ചു മരുഭൂമിക്ക് വഴിയൊരുക്കുന്നു .ദൈവത്തിന്റ നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട് .സാക്ഷരതയുടെയും ആരോഗ്യത്തിന്റയും വ്യക്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനത്തേക്കാൾ മുൻപന്തിയിലാണ് . വിഷമയമായ ഒരന്തരീഷത്തിലാണ് നാം ജീവിക്കുന്നത് .വെള്ളം ,വായു ,മണ്ണ് ,ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ് .പരിസരം അല്ലെങ്കിൽ പരിസ്ഥിതി എന്ന അർത്ഥത്തിലല്ല വീക്ഷിക്കേണ്ടത്.പരിസ്ഥിതി ഓരോ വ്യക്തിയുടെയും ചുറ്റുപാടുകൾ മാത്രമാണ് .ശരിയായ ക്രമത്തിലും ഘടനയിലും ജീവികളും സൃഷിടിച്ചെടുക്കുന്നതാണ് പരിസ്ഥിതി.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം