ദേവമാതാ ഹൈസ്കൂൾ പൈസക്കരി
DEVAMATHA H.S PAISAKARY
ദേവമാതാ ഹൈസ്കൂൾ പൈസക്കരി | |
---|---|
വിലാസം | |
പൈസക്കരി കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-03-2010 | D.M.H.S PAISAKARY |
കണ്ണൂര്‍ ജില്ലയുടെ വടക്ക് - കിഴക്കേ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യന്‍ മാനേജുമെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1976-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ല്‍ തലശ്ശേരി അതിരൂപത എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1975 -ല്‍ സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു. ബഹുമാന്യനായ ഫാദര്‍ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച് ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്.
-
SCHOOL LOGO
-
Rev.Fr.Porunnoli
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ ജെയിംസ് ചെല്ലംങ്കോട്ട് കോര്‍പ്പറേറ്റ് മാനേജറും, ശ്രി വി എല്‍ അബ്രാഹം ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു.
-
THE MANAGER
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ. സി.ഡി തോമസ്
- ശ്രീ. എം.എസ് തോമസ്
- ശ്രീ. വി.ടി ജെയിംസ്
- ശ്രീ. ജെക്കബ് അബ്രാഹം
- ശ്രീ. ജോണ്‍സണ്‍ മാത്യു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="12.080114" lon="75.607824" zoom="15" width="450" height="350" selector="no"> 12.082443, 75.608211 ദേവമാത ഹൈസ്ക്കൂള്‍ പൈസക്കരി 12.082338, 75.608339 </googlemap> |}
- NH 17- ല്‍ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയില്‍ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂര്‍- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം.
- ഇരിട്ടിയില്‍ നിന്ന് പയ്യാവൂര്‍ വന്ന് പയ്യാവൂര്‍- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം
|}