സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി നമ്മുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി നമ്മുടെ ശുചിത്വം

വളരെ നല്ല പ്രകൃതി കൊണ്ട് അനുഗ്രഹിക്കപ്പെട്ട വരവാണ് നാം പക്ഷേ നാം അത് സംരക്ഷിക്കുന്നുണ്ടോ? ഇല്ല നമ്മുടെ നമ്മുടെ പുഴകളും ,അരുവികളും, തോടുകളും, സ്രോതസ്സുകളും നാം തന്നെയാണ് നശിപ്പിക്കുന്നത് പുഴകൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്കുകളും അറവ് മാലിന്യങ്ങളും പുഴയിൽ തള്ളുന്നു. നമ്മുടെ വീടുകളിൽ നിറയുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ പല മാർഗ്ഗങ്ങളും ഇന്നുണ്ട് . നമ്മുടെ സ്കൂളും വീടും പരിസരവും ശുചിത്വമുള്ള തായാൽ തന്നെ രോഗങ്ങൾ കുറയും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക , കമ്പോസ്റ്റ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക, അങ്ങനെ നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാൻ നമുക്കു ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോൾ ഈ കൊറോണ യുടെ കാര്യം തന്നെ നോക്കൂ ഇത് കാരണം നമ്മൾ വല്ലാതെ ബുദ്ധിമുട്ടുന്നു. അതിൽ നമ്മൾ ശുചിത്വം സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകത വളരെ വ്യക്തമായി മനസ്സിലാക്കിയിട്ട് ഉണ്ടാകുമല്ലോ? ലോക് ഡൗൺ കാരണം വാഹനങ്ങളും ഫാക്ടറികളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ് അതുകൊണ്ട് ഭൂമി കുറച്ച് ആശ്വസിക്കുന്നുണ്ടാവണം ഈ സമയത്ത് മരുന്ന് കച്ചവടം ശ്രദ്ധിച്ചിരുന്നോ? നമ്മുടെ കൊച്ചു കേരളത്തിൽ ശരാശരി 900 കോടി രൂപയുടെ മരുന്നു കച്ചവടമാണ് സാധാരണ നടക്കാറുള്ളത്, അതേസമയം ഈ മാസം നടന്നത് വെറും 50 കോടി രൂപയിൽ താഴെ കച്ചവടമാണ്.മരുന്നുകളുടെ ആവശ്യം കുറഞ്ഞു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. പിന്നെ ഈ ലോക് ഡൗൺ കാലത്ത് പലരും കൃഷിയിലേക്കും മറ്റു പല വിനോദങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. ഭക്ഷണശീലങ്ങളും ഒരുപാട് മാറിയിരിക്കുന്നു. പലരും ആരോഗ്യത്തിന് പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. "നമ്മുടെ ആരോഗ്യം പരിസ്ഥിതിയുടെ കയ്യിലാണ് ,പരിസ്ഥിതി നമ്മുടെ ശുചിത്വത്തിന്റെ കയ്യിലാണ്" ശുചിത്വത്തോടെ നമുക്ക് കൈകോർക്കാം പരിസ്ഥിതിയെ സംരക്ഷിക്കാം.

സിയാ ഫാത്തിമ. സി
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം