എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ അഹങ്കാരിയായ കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹങ്കാരിയായ കാക്ക
ഒരു മരത്തിൽ അഹങ്കാരിയായ ഒരു കാക്കയും അതിൻ്റെ കുഞ്ഞുങ്ങളും താമസിച്ചിരുന്നു. മറ്റൊരു പക്ഷികൾക്കും ആ മരത്തിൽ വന്നിരിക്കാനോ അവരോട് കൂട്ടുകൂടാനോ കാക്കമ്മ സമ്മതിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കാക്ക അമ്മ തീറ്റ തേടി പോയ നേരം നോക്കി

ഒരു പാമ്പ് ആ മരത്തിൽ കയറാൻ തുടങ്ങി. ഇതെല്ലാം തൊട്ട മരത്തിൽ ഉണ്ടായിരുന്ന മൈനയും മറ്റു പക്ഷികളും കളും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ തുടങ്ങി അപ്പോൾ പാമ്പ് പേടിച്ച് താഴേക്കിറങ്ങി പോയി തീറ്റ തേടി പോയ കാക്ക അമ്മ തിരിച്ചു വന്നപ്പോൾ ഇപ്പോൾ പാമ്പ് അവരെ ഉപദ്രവിക്കാൻ വന്നതും പക്ഷികൾ തങ്ങളെരക്ഷിച്ചതും കാക്ക കുഞ്ഞുങ്ങൾ കാക്കമ്മയെ പറഞ്ഞു കേൾപ്പിച്ചു. അവരോടൊന്നും കൂട്ടുകൂടാതെ അകറ്റി നിർത്തിയതിന് കാക്കമ്മയ്ക്ക് കുറ്റബോധം തോന്നി.അപ്പോൾ തന്നെ കാക്കമ്മ തൊട്ടടുത്ത മരത്തിലെത്തി തൻ്റെ കുഞ്ഞുങ്ങളെ രക്ഷിച്ച പക്ഷികളോട് നന്ദിയും പറഞ്ഞു.

നവനീത്
3B എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ