എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/* കയ്യെത്താ ദൂരത്ത്*

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *_കയ്യെത്താ ദൂരത്ത്*_       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*_കയ്യെത്താ ദൂരത്ത്*_      

അന്ന് രാവിലെ മിന്നു എഴുന്നേറ്റ് ഇന്നും അമ്മ വരില്ലേ എന്ന് പറഞ്ഞ് കരയുകയായിരുന്നു.
അവളുടെ മുത്തശ്ശി അവളെ ആശ്വസിപ്പിച്ചു.അവളുടെ അമ്മ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്തപ്പോൾ കയറിയതാണ് ഡ്യൂട്ടിക്ക്.മിന്നു മൂന്ന് മാസമായി അവളുടെ അമ്മയെ കണ്ടില്ല.മിന്നു ഈപ്പോൾ ഒറ്റക്കാണ് മുത്തശ്ശിയുടെ കൂടെ.അച്ഛൻ അമേരിക്കയിൽ കുടുങ്ങിക്കിടക്കുകയാണ്.ഇൗ വരുന്ന അവധിക്ക് അച്ഛൻ വരാം എന്ന് പറഞ്ഞതയിരുന്നൂ.

അവിടെ ആണെങ്കിൽ ഓരോ 24 മണിക്കൂറിലും രോഗികൾ കൂടുകയാണ്.കുറച്ച് ദിവസം കഴിഞ്ഞ് അവളുടെ അമ്മ തിരക്കൊക്കെ കഴിഞ്ഞെത്തി.മിന്നു വളരെ അധികം സന്തോഷിച്ചു.എന്നിട്ടും അവളുടെ അച്ഛൻ വന്നില്ല.പിന്നെ പിന്നെ ലോക്ക്‌ഡൗൺ നീട്ടി.അവളുടെ അച്ഛൻ നീരിക്ഷണത്തിലാണ് അമേരിക്കയിൽ.ഇനി ഇരുപത്തൊന്ന് ദിവസം കഴിഞ്ഞ് വരാമായിരുന്നു അപ്പോഴേക്കും വിമാനങ്ങൾ റദ്ദാക്കി. ഇപ്പോൾ അതവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തുപോകാൻ പറ്റൂ.പിന്നെ രോഗികൾ കൂടി.ഇപ്പോൾ മലപ്പുറം ഹോട്ട്സ്പോട്ട് ജില്ലയായി മാറി.അവളുടെ അച്ഛൻ ഇന്നലെ വീഡിയോക്കോൾ ചെയ്തിരുന്നു.അവളുടെ അച്ഛൻ മുഖം നോക്കി കരയുകയായിരുന്നു.പിന്നെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.കുറച്ച് കഴിഞ്ഞ് കോൾ കട്ടാക്കി.

ഇതുമിന്നുവിന്റെ കഥ.ഇതുപോലെ എത്ര മിന്നുമാർ വിഷമിച്ച് കഴിയുന്നുണ്ടാവും? ആർക്കറിയാം എല്ലാം ദൈവത്തിനു മാത്രമേ നിശ്ചയം ഉള്ളൂ.
 

5Cയദുനന്ദ് എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ