ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അവധിക്കാലം
കൊറോണക്കാലത്തെ അവധിക്കാലം
പതിവ് പോലെ രാവിലെ തന്നെ രാധ അമ്മുവിന്റെ വീട്ടിലെത്തി. ദിവസവും രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അമ്മുവിനെ കാണാതെ രാധ അവളുടെ വീട്ടുമുറ്റത്ത് നിന്ന് ഉറക്കെ വിളിച്ചു "അമ്മു... അമ്മു... "വിളി കേട്ട് ജനലിലൂടെ പുറത്തേക്ക് തലയിട്ട് കൊണ്ട് അമ്മു ചോദിച്ചു ഇതാര് രാധയോ? "നീ എന്താ പുറത്തൊക്കെ കളിച്ചു നടക്കുകയാണോ അമ്മു തെല്ലു ദേഷ്യത്തോടെ ചോദിച്ചു അതിനെന്താ സ്കൂൾ പുട്ടിയില്ലേ ഇത് കളിക്കേണ്ട സമയം അല്ലെ നീ വാ നമുക്ക് കളിക്കാം രാധ തിടുക്കം പിടിച്ചു അമ്മു വീണ്ടും പറഞ്ഞു തുടങ്ങി രാധേ.... സ്കൂൾ പൂട്ടിയത് നമുക്ക് കൊറോണ വരാതിരിക്കാനാണ് നമ്മൾ വീട്ടിൽ തന്നെ ജാഗ്രതയോടെ ഇരിക്കേണം. കളിക്കാൻ ഒന്നും ഇറങ്ങാൻ പാടില്ല "നീ കൈ കഴുകി വീട്ടിൽ ഇരുന്ന് കളിച്ചോ അല്ലെങ്കിൽ കൊറോണ വരും "സംശയത്തോടെ രാധ ചോദിച്ചു "വീട്ടിൽ ഇരുന്ന് എന്ത് കളിക്കാനാണ് ചടച്ചു പോവില്ലേ നീയൊക്കെ എന്താ വീട്ടിൽ ചെയ്യുന്നത് അമ്മു പറഞ്ഞു നമുക്ക് ചെയ്യാൻ കഴിയുന്ന എന്തെല്ലാം കാര്യങ്ങളുണ്ട് പുസ്തകം വായിക്കാം, ചിത്രം വരക്കാം, പച്ചക്കറി തോട്ടം ഉണ്ടാക്കാം, മരങ്ങൾ നടാം, വീടും പരിസരവും വൃത്തിയാക്കാം, അച്ഛനെയും അമ്മയെയും സഹായിക്കാം അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം ഈ വർഷത്തെ അവധിക്കാലം ഇങ്ങനെ ഒക്കെ ഉപയോഗപ്പെടുത്താം ഇത് കേട്ടതും രാധ അമ്മുവിനോട് നന്ദി പറഞ്ഞ് വീട്ടിലേക്കോടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ