സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വം.....

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }}ആദ്യം നമ്മളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ആദ്യം നമ്മളിൽ നിന്നു തുടങ്ങാം ശുചിത്വം. പിന്നെ നമ്മുടെ വീട്, സ്കൂൾ, പരിസരം എന്നിവ വൃത്തിയാക്കണം. ആവശ്യമില്ലാത്ത സാധനങ്ങൾ വലിച്ചെറിയരുത്. പ്ലാസ്റ്റിക്, ചിരട്ട, ടയർ, വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഉള്ള ഒരു സാധനവും പരിസരത്ത് ഇടരുത്. റബ്ബർ, പ്ലാസ്റ്റിക് എന്നിവ കത്തിക്കാൻ പാടില്ല.

കിണർ, തോട്, പുഴകൾ, തടാകങ്ങൾ ഇവയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. ചിട്ടയായ ജീവിതരീതി നമ്മൾ അവലംബിക്കണം.രാവിലെ നേരത്തെ എഴുന്നേൽക്കണം, രണ്ടു നേരം പല്ലുകൾ തെക്കുക, ദിവസവും രണ്ടു നേരം കുളിക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക. മഴക്കാലം വരുന്നതിനു മുൻപ് കൊതുകുകൾ വളരാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്തി അതിനെ നശിപ്പിക്കുക. കുടിവെള്ളടാങ്ക് കഴുകി വൃത്തിയാക്കി മൂടി വെക്കണം. പരിസരത്ത് എലികൾ ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കുക. നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങൾളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയും. ഇപ്പോൾ നമ്മൾ കൊറോണ വൈറസിനെ ഭീതിയിൽ ആണല്ലോ. കൈകൾ സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കഴുകിയും,മാസ്കുകൾ ധരിച്ചും അകലം പാലിച്ചും ആരോഗ്യപ്രവർത്തകർ, സർക്കാർ , പോലീസ് എന്നിവർ നൽകുന്ന നല്ല നിർദേശങ്ങൾ പാലിച്ചും നമുക്ക് കൊറോണ എന്ന ഈ മഹാ വിപത്തിനെതിരെ പോരാടാം.

SAIKRISHNA K. S
3 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം