സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ മനുഷ്യ ഏകാധിപത്യത്തിനു തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മനുഷ്യ ഏകാധിപത്യത്തിനു തിരിച്ചടി

ലോകത്തെ പിടിച്ചുകുലുക്കിയ ഒരു മഹാവിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19. ഒട്ടേറെ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നു ഒട്ടേറെ രാജ്യങ്ങളുടെ സമ്പത് വ്യവസ്ഥ തന്നെ താറുമാറായിരിക്കുന്നു.


വികസിത രാജ്യങ്ങൾ എന്ന് അഹങ്കരിച്ചിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും ഇതിനുമുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു. ഈ മഹാ വിപത്ത് കൈ ചൂണ്ടുന്നത് പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിനെയാണ്.


ശാസ്ത്ര ലോകത്തിന്റെ നിഗമന പ്രകാരം കൊറോണ വൈറസ് പകർന്നിരിക്കുന്നത് വവ്വാലുകളിൽ നിന്നാണ്. എങ്ങനെയാണ് അത് മനുഷ്യരിലേക്ക് പകർന്നത് ?


ഉത്തരം പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റംതന്നെയാണ്. സ്വന്തം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ ചെയ്ത കടുംകൈകളെല്ലാം അവനു തന്നെ വിനയായിരിക്കുന്നു. എന്നാൽ കൊറോണക്കാലം ഈ ഏകാധിപത്യത്തിനു വിലങ്ങിട്ടിരിക്കുകയാണ്. കൊറോണയെ പേടിച്ച് മനുഷ്യരെല്ലാം വീടിനുള്ളിൽ ആയപ്പോൾ മൃഗങ്ങളെല്ലാം മനുഷ്യന്റെ വാസസ്ഥലത്തേക്കിറങ്ങി. ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത് പ്രകൃതിക്കെതിരെയുള്ള കടന്നു കയറ്റത്തിനു വിരാമം ഇടണമെന്നാണ്. പ്രകൃതി മറ്റു ജീവജാലങ്ങൾക്കു കൂടിയുള്ളതാണെന്നും പ്രകൃതിയില്ലെങ്കിൽ നമ്മളും ഇല്ലെന്നും ഈ കാലം പഠിപ്പിക്കുന്നു. ഈ മഹാമാരിയിൽ നിന്ന് ഫീനിക്സ് പക്ഷികളെ പോലെ ഉയിർത്തെഴുന്നേൽക്കാൻ നമുക്ക് സാധിക്കട്ടെ.


ജിയ ക്ലെയർ ജോജി
10 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം